SKIP TO MAIN CONTENT

പെർത്തിൽ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ ടാക്സി ഡ്രൈവറെ നാടുകടത്തി

പെർത്തിൽ രണ്ട് യാത്രക്കാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ഇന്ത്യൻ ടാക്സി ഡ്രൈവറെ നാടുകടത്തി.

sexual offence Indian taxi driver
Source: Perth Today

1 min read

Published

Updated


Skip to article content

2011 ജനുവരിയിലാണ് 33 കാരനായ സിമർദീപ് സിംഗ് രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തത്.

ഇയാളുടെ ടാക്സിയിൽ യാത്ര ചെയ്ത 18 വയസ്സും 20 വയസ്സും പ്രായമായ സ്ത്രീകളെയാണ് സിമർദീപ്  ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.

ആദ്യം കാറിൽ കയറിയ 20 കാരിയുടെ കാലിൽ സിമർദീപ് സ്പർശിച്ചിരുന്നു. ടാക്സി കൂലിക്ക് പകരമായി മറ്റൊരു ധാരണയിലെത്താമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട്  18 കാരിയെ കാറിൽ കയറ്റുകയും സമീപത്തുള്ള പാർക്കിൽ വച്ച് ഇവരെ പീഡനനത്തിനിരയാക്കുകയും ചെയ്തു. വണ്ടി കേടായെന്ന് തെറ്റിദ്ധരിപ്പിച്ച് വഴിവക്കിൽ നിർത്തിയ ശേഷമാണ് ഇവരെ പീഡിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിന് പിന്നാലെ  ഇയാൾ ഇന്ത്യയിലേക്ക് നാടുവിട്ടിരുന്നു. എന്നാൽ 2015 ൽ ഇയാളെ അവിടെ വച്ച് അറസ്റ്റ് ചെയ്യുകയും വിചാരണ നേരിടാനായി ഓസ്‌ട്രേലിയയിലേക്ക് എത്തിച്ചു .

ബലാത്സംഗ കുറ്റവും രണ്ടു പേരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നതുമാണ്  ഇയാൾക്കെതിരെയുള്ള കുറ്റം.  2016 ഓഗസ്റ്റിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.

2008 ൽ ഓസ്‌ട്രേലിയയിലെത്തിയ സിമർദീപ് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിയായിരുന്നു.  ഇതിനിടെ പാർട്ട് ടൈം ആയി സ്വാൻ ടാക്സി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു .

വ്യത്യസ്തമായ സംസ്കാരത്തിൽ വളർന്നതാണ് സിമർദീപിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമായതെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. സ്ത്രീകൾ കൂടുതൽ ശരീരം മറച്ച് വസ്ത്രം ധരിക്കുന്ന യാഥാസ്ഥിതിക സിഖ് കുടുംബത്തിൽ വളർന്നതാണ് സിമർദീപെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ സാംസ്കാരിക വ്യത്യാസത്തിൽ വളന്നു എന്നത് സ്ത്രീകളുടെ അവകാശം ഹനിക്കുന്നതിന് ന്യായീകരണമല്ല എന്ന് പറഞ്ഞുകൊണ്ടാണ് ജഡ്ജി ശിക്ഷ വിധിച്ചത്.

ജയിൽ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് വക്താവ് സ്ഥിരീകരിച്ചു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now