SKIP TO MAIN CONTENT

പെർത്തിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു

പെർത്തിലെ നോർത്താമിന് സമീപമുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിയായ സോണി ജോസാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഭാര്യ അൽഫോൺസ ചികിത്സയിലാണ്.

Crash

1 min read

Published

Updated


Skip to article content

ശനിയാഴ്ച രാവിലയായിരുന്നു അപകടം. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് കാർ അപകടത്തിൽപ്പെട്ടത്. 

സോണി ജോസ് (30) അപകടസ്ഥലത്തു തന്നെ മരിച്ചു.  പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അൽഫോൺസയെ പിന്നീട് ഡിസ്ചാർജ് ചെയ്തു.  

കോട്ടയം രാമപുരം സ്വദേശിയാണ് സോണി. അൽഫോൺസ പാല സ്വദേശിയും. 

സോഷ്യൽവർക്കർമാരായിരുന്നു ഇരുവരും. 

പെർത്തിൽ ഈ വർഷം റോഡപകടങ്ങളിലെ മരണം വൻതോതിൽ കൂടുന്നതായാണ് വെസ്റ്റേൺ ഓസ്ട്രേലിയ പൊലിസ് പറയുന്നത്. ഈ അപകടത്തോടെ ഈ വർഷം സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 95 ആയി. 

ഇതിൽ 67ഉം ഉൾനാടൻ പ്രദേശങ്ങളിലാണ്. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now