പിൻവലിച്ച എയർബാഗുകൾ വ്യാപകം: ഓസ്ട്രേലിയൻ കാറുടമകൾക്ക് മുന്നറിയിപ്പ്

അതിഗുരുതരമായ അപകടസാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച ടക്കാറ്റ (Takata) എയർ ബാഗുകൾ ഓസ്‌ട്രേലിയയിൽ ഇപ്പോഴും 18 ലക്ഷത്തോളം കാറുകളിൽ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തൽ. ഈ കാറുകളിൽ എത്രയും വേഗം എയർബാഗുകൾ മാറ്റണമെന്ന് കൺസ്യൂമർ ആൻറ് കോംപറ്റീഷൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

A major recall of Takata airbags is now underway following major safety issues.

Source: Choice

ഗുരുതരമായ അപകട സാധ്യതകൾ മുന്നിൽ കണ്ട് കഴിഞ്ഞ വർഷം ടക്കാറ്റ എയർ ബാഗുകൾ പിൻവലിച്ചിരുന്നു.

ഇതുവരെ 11 ലക്ഷത്തോളം കാറുകളിൽ ടക്കാറ്റ എയർബാഗുകൾ മാറ്റിവച്ചിരുന്നു. എന്നാൽ ഇനിയും  18 ലക്ഷത്തോളം എയർ ബാഗുകൾ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗിക്കപ്പെടുന്നു എന്നാണ് ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻറെ (ACCC) കണക്കുകൾ കാണിക്കുന്നത്.

കാറിലെ ടൈം ബോംബുകൾ

ടൈം ബോംബുകളെന്നാണ് ACCC ഈ എയർ ബാഗുകളെ വിശേഷിപ്പിച്ചിരിക്കുന്നത്. മരണകരമാകാവുന്ന അപകടങ്ങൾക്ക് ഈ എയർ ബാഗുകൾ കാരണമാകുമെന്ന് ACCC യുടെ ചെയർ പേഴ്സൺ ടെലിയ റിക്കാഡ് മുന്നറിയിപ്പ് നൽകി. 

എയർബാഗ് പ്രവർത്തനക്ഷമമാകുമ്പോൾ ബോംബ് സ്ഫോടനത്തിനു സമാനമായ രീതിയിൽ മൂർച്ചയേറിയ വസ്തുക്കൾ തെറിക്കാമെന്നും, ഇത് മാരകമായ അപകടങ്ങൾക്ക് വഴിവയ്ക്കും എന്നുമാണ് മുന്നറിയിപ്പ്. 

വിപണിയിൽ നിന്ന് തിരിച്ചു വിളിച്ച ഈ എയർ ബാഗുകൾ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ന്യൂ സൗത്ത് വെയിൽസിലാണ്.

State and territory breakdown of airbags needing replacement.
State and territory breakdown of airbags needing replacement. Source: ACCC

പിൻവലിക്കപ്പെട്ട ഈ എയർ ബാഗുകൾ ഉണ്ടാക്കുന്ന അപകടത്തെപ്പറ്റി ആളുകൾ മനസ്സിലാക്കണമെന്നും  ഇവ മാറ്റിവയ്‌ക്കുന്നതിന്  താമസം വരുത്തരുതെന്നും ടെലിയ റിക്കാഡ് മുന്നറിയിപ്പ് നൽകുന്നു.

ഉപഭോക്‌താക്കൾക്ക് കാറിനുള്ളിലെ എയർബാഗിന്റെ സുരക്ഷിതത്വം പരിശോധിക്കാൻ സാധിക്കുന്ന പ്രത്യേക വെബ്‌സൈറ്റും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റിലൂടെ കാറിൻറെ രജിസ്‌ട്രേഷൻ നമ്പർ നൽകി പിൻവലിക്കപ്പെട്ട എയർ ബാഗുകളാണോ കാറിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കും.

നിങ്ങളുടെ കാറിനുള്ളിലെ എയർ ബാഗ് സുരക്ഷിതമാണോ എന്ന് ഇവിടെ പരിശോധിക്കാം.

Is your vehicle affected? Click here


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now