ആറു സംസ്ഥാനങ്ങളിലാണ് സ്‌ട്രോബറികള്‍ക്കുള്ളില്‍ നിന്ന് തയ്യല്‍സൂചികളോ പിന്നുകളോ കണ്ടെടുത്തിരുന്നത്. ഇതേത്തുടര്‍ന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.
ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ കൃത്യമായ വിവരങ്ങളൊന്നും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല.
അതിനിടെയാണ് ക്വീന്‍സ്ലാന്റില്‍ പഴത്തിനുള്ളിലും ലോഹക്കഷണം കണ്ടെടുത്തു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതിന്റെ വിശദാംശങ്ങള്‍ ക്വീന്‍സ്ലാന്റ് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏതു തരത്തിലുള്ള ലോഹക്കഷണമാണ് കണ്ടെത്തിയതെന്നും വ്യക്തമല്ല.
എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും, സ്‌ട്രോബറികളില്‍ നിന്ന് സൂചി കണ്ടെത്തിയ സംഭവവുമായി ഇതിന് ബന്ധമില്ലെന്നും പൊലീസ് കമ്മീഷണര്‍ ഇയാന്‍ സ്റ്റുവര്‍ട്ട് പറഞ്ഞു.
മാനസികരോഗമുള്ള ഒരാളാണ് ഇതിനു പിന്നിലെന്ന് സംസ്ഥാന പ്രീമിയര്‍ അനസ്താഷ്യ പലാഷെയുടെ വക്താവ് പിന്നീട് അറിയിച്ചു.
സ്‌ട്രോബറി സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വിവിധ സംസ്ഥാന പൊലീസുകള്‍ ഇപ്പോഴും തുടരുകയാണ്. കേസിന് സഹായകരമാകുന്ന എന്തെങ്കിലും തെളിവു നല്‍കുന്നവര്‍ക്ക് ക്വീന്‍സ്ലാന്റ് പൊലീസ് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.