മൈഗ്രേഷൻ ഏജന്റമാരുടെ അംഗീകാരത്തിനുള്ള അർഹത, പ്രതിഫലം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. നിലവിലെ സംവിധാനങ്ങളുടെ പോരായ്മകളും പരിമിതികളും മനസിലാക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളെ മുൻ നിർത്തിയായിരിക്കും സമിതി പ്രവർത്തിക്കുക.
മൈഗ്രേഷൻ ഏജന്റുമാരിൽ നിന്നോ വിദ്യാഭ്യാസ ഏജന്റുമാരിൽ നിന്നോ സേവനങ്ങൾ സ്വീകരിച്ചിട്ടുള്ള ആർക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതിക്ക് സമർപ്പിക്കാം.
പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളിൽ ആയിരിക്കും സ്റ്റാന്റിംഗ് കമ്മിറ്റി അന്വേഷണം നടത്തുക
- മൈഗ്രേഷൻ ഏജന്റ്മാരുടെ വിദ്യാഭ്യാസം, ഇംഗ്ലീഷ് പരിജ്ഞാനം, പ്രതിഫലം എന്നിവയുടെ അടിസ്ഥാനത്തിൽ ഏജന്റ്മാരുടെ അംഗീകാരത്തിനുള്ള യോഗ്യതകൾ, നിലവിലെ അംഗീകാര സംവിധാനത്തിലുള്ള ന്യൂനതകൾ.
- ഏജൻറ്മാർ മുഖേന നടക്കുന്ന തട്ടിപ്പുകളുടെ വ്യാപ്തി, രീതികൾ.
- രജിസ്റെർഡ് മൈഗ്രേഷൻ ഏജന്റ്മാരുടെ നിയമലംഘനങ്ങൾ അവയ്കക്ക് നിലവിലുള്ള ശിക്ഷകൾ.
- വിസ അപേക്ഷകളിൽ തട്ടിപ്പു നടത്തുന്ന ഏജന്റമാർക്ക് എതിരെ അന്വേഷണം നടത്തുന്നതിൽ നിലവിലുള്ള പരിമിതികൾ.
- നിയമവിരുദ്ധമായി മൈഗ്രേഷൻ സർവീസ് നടത്തുന്ന മൈഗ്രേഷൻ ഏജന്റ്മാർ, വിദ്യാഭ്യാസ ഏജന്റ്മാർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ.
കൂടാതെ, ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി (വിസ സബ് ക്ലാസ് 601) യുടെ വിശ്വാസ്തത, ഇതിന്റെ കാൻസലേഷൻ നിരക്കുകൾ തുടങ്ങിയവയെപ്പറ്റിയും കമ്മിറ്റി പ്രത്യേക അന്വേഷണം നടത്തും.
ഇവയെക്കുറിച്ച് സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അനുഭവങ്ങളും തെളിവുകളും കമ്മിറ്റി സ്വീകരിക്കുന്നതാണ്. തെളിവുകൾ സമർപ്പിക്കുന്നതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ Making a Submission എന്ന ലിങ്കിൽ ലഭ്യമാണ്.
കൂടാതെ ജൂൺ ഒന്നാം തീയതി വരെ പൊതുജനങ്ങൾക്കും മൈഗ്രേഷൻ ഏജന്റ്മാർക്കും ഈ വിഷയത്തിൽ കമ്മിറ്റി തയാറാക്കിയിരിക്കുന്ന ഓൺലൈൻ ചോദ്യാവലി പൂരിപ്പിച്ച് നൽകാം.
18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും migrationclientsurvey എന്ന ലിങ്കിലൂടെയും, മൈഗ്രേഷൻ ഏജന്റമാർക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും migrationagents എന്ന ലിങ്കിലൂടെയും പൂരിപ്പിച്ച് നൽകാം.