എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോക മാതൃദിനമായി ആഘോഷിക്കുന്നത്. മെയ് 10, അതായത് ഈ വരുന്ന ഞായറാഴ്ചയാണ്, ഈ വർഷത്തെ മാതൃദിനം.
മാതൃദിനത്തിന്റെ ഭാഗമായി എസ് ബി എസ് ഈ വര്ഷം ഒരു മത്സരം ഒരുക്കുകയാണ്.
അമ്മയുടെ ചിത്രങ്ങളിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? അത് എസ് ബി എസിന് അയച്ചു തരിക.
ചിത്രം എന്തുകൊണ്ടാണ് നിങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത് എന്ന കാര്യം എഴുതാനും മറക്കരുത്.
നിങ്ങളും അമ്മയും ഒത്തുള്ള ഒരു ചിത്രമാകാം, അല്ലെങ്കിൽ അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് വരുന്ന ചിത്രമാകാം. അതുമല്ലെങ്കിൽ ഒരു ഫാമിലി ഹോളിഡേയിൽ നിന്നുള്ള ചിത്രവുമാകാം.
എസ് ബി എസ് മലയാളത്തിന് ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചിത്രത്തിന് സമ്മാനം ലഭിക്കും.
മേയ് ഒമ്പത് ശനിയാഴ്ചയാണ് മത്സരം തുടങ്ങുക. മേയ് പന്ത്രണ്ട് ചൊവ്വാഴ്ച വരെ മത്സരത്തിൽ പങ്കെടുക്കാം.
മേയ് പതിനഞ്ചന് വിജയിയെ പ്രഖ്യാപിക്കും.