ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന വാർഷിക യൂത്ത് സ്പ്രിംഗ് ബാഡ്മിന്റൻ ടൂർണമെന്റ് നവംബർ രണ്ട് മൂന്ന് തീയതികളിലാണ് നടക്കുന്നത്.
ഈ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മത്സരം . 17 വയസിൽ താഴെയുള്ള കുട്ടികൾക്കായി അഞ്ചു പ്രായ വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന ടൂർണമെന്റ് പെർത്തിലെ അർമഡേൽ ബാഡ്മിന്റൻ ക്ലബ്ബിലാണ് നടക്കുന്നത്.
ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബിനോദ് -0423 225 947, ഐപ്പ്- 0419 532 641 എന്നിവരെ ബന്ധപ്പെടാം.

Source: Supplied