SKIP TO MAIN CONTENT

ഫോൺ കോൾ സ്വീകരിക്കുന്നതിൽ കാലതാമസം കുറയ്ക്കാൻ സെന്റർലിങ്ക് 1000 പേരെ അധികം നിയമിക്കുന്നു

രാജ്യത്തെ സെന്റർലിങ്കുകളിലെ കോൾ വെയ്റ്റിംഗ് കുറയ്ക്കാനായി 1000 കോൾ സെന്റർ ജീവനക്കാരെ അധികം നിയമിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതിനായി 51.7 മില്യൺ ഡോളറിന്റെ ഫണ്ട് അനുവദിച്ചു.

Cetrelink to employ 1000 staff
Source: AAP

1 min read

Published

Updated


Skip to article content

ആഴ്ചയിൽ ഒരു മില്യണിലധികം ഫോൺ കോളുകളാണ് സെന്റർലിങ്കിനു ലഭിക്കുന്നത്. ഇതുമൂലം സെന്റർലിങ്കിലേക്ക് വിളിക്കുന്നവർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചതെന്ന് ഹ്യൂമൻ സർവീസസ് മന്ത്രി മൈക്കിൾ കീനൻ അറിയിച്ചു .

ഈ പദ്ധതി നടപ്പിലാക്കാനായി ആറ് മാസത്തേക്ക്  പരീക്ഷണാടിസ്ഥാനത്തിൽ 250 പേരെ കോൾ സെന്ററിലേക്ക് നിയമിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 51.7 മില്യൺ ഡോളറിന്റെ ഫണ്ട് ആണ് അനുവദിച്ചിരിക്കുന്നത്.

പുതിയ ജീവനക്കാരെ സ്വകാര്യ കമ്പനിയായ സെർക്കോ ആകും നിയമിക്കുന്നതെങ്കിലും ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയാണ് ഇവർ ജോലി ചെയ്യേണ്ടത്.

എന്നാൽ ഫെഡറൽ സർക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷം എതിർത്തു. പുതിയ നിയമനം നടത്തുന്നതിന് പകരമായി നിലവിലുള്ള കാഷ്വൽ ജോലിക്കാരെ സ്ഥിരമാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ഹ്യൂമൻ സർവീസസ് വക്താവ്  ലിൻഡ ബെർനെ കുറ്റപ്പെടുത്തി. മാത്രമല്ല ഭാവിയിൽ കൂടുതൽ ആളുകളും ഓൺലൈൻ സേവനം ലഭ്യമാക്കാനാണു സാധ്യതയെന്നും ബെർനെ ചൂണ്ടിക്കാട്ടി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now