ഫെഡറൽ ബജറ്റ് ഇന്ന്; എന്തൊക്കെ പ്രതീക്ഷിക്കാം

ട്രഷറർ സ്കോട്ട് മോറിസൺ ഇന്ന് ഏഴരയോട് കൂടി ബജറ്റ് പ്രഖ്യാപനം നടത്തും. ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത നികുതി ഇളവുകൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ബജറ്റിൽ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെ പറ്റി ഇവിടെ അറിയാം.

Treasurer Scott Morrison and Minister for Finance Mathias Cormann at a picture opportunity for Budget 2018

Treasurer Scott Morrison and Minister for Finance Mathias Cormann at a picture opportunity for Budget 2018 Source: AAP

നികുതി

ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത നികുതി ഇളവുകൾ ആയിരിക്കും.സാധാരണക്കാരന് പ്രതീക്ഷ നൽകുന്ന നികുതിയിളവുകൾ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് ട്രഷറർ സ്കോട്ട് മോറിസൺ അറിയിച്ചു.

കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കും നികുതി ഇളവുകൾ. വാർഷിക വരുമാനം 87000 ഡോളറിന് താഴെയുള്ളവർക്ക് ജൂലൈ ഒന്നുമുതൽ നികുതിയിളവുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

മെഡികെയർ ലെവി വർദ്ധനവ് പിൻവലിച്ചു

മെഡികെയർ ലെവി വർദ്ധനവിനുള്ള തീരുമാനം ഫെഡറൽ സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു. ഈ വർഷം ഓസ്‌ട്രേലിയൻ സാമ്പത്തിക വ്യവസ്ഥയിൽ പുരോഗതിയുണ്ടായത് ആണ് ലെവി വർദ്ധനവ് പിൻവലിക്കാൻ കാരണമായതെന്ന് ട്രഷറർ സ്കോട്ട് മോറിസൺ അറിയിച്ചു.

റോഡ് റയിൽ ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇത്തവണത്തെ ബജറ്റ് വൻതുക മാറ്റിവെക്കും എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ സുരക്ഷിതരായി വേഗത്തിൽ ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ റോഡ് റയിൽ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് സർക്കാർ. 

വിക്ടോറിയയിൽ മെൽബൺ വിമാനത്താവളത്തിലേക്കുള്ള പുതിയ റെയിൽ പാത, സിഡ്‌നിയിലെ പോർട്ട് ബോട്ടണി റെയിൽ പാതയുടെ നവീകരണം തുടങ്ങിയവ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടും.

ആരോഗ്യം

രോഗപ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നതിനായി 40 മില്യൺ ഡോളർ ബജറ്റിൽ വകയിരുത്തുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഇതിന്റെ ഭാഗമായി ഗർഭിണികൾക്ക്‌ വൂഫിങ് കഫ് വാക്‌സിനുകൾ സൗജന്യമായി നൽകും. കൂടാതെ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്സ് സ്ക്കിമിന്റെ പരിധിയിലേക്ക് കൂടുതൽ രോഗങ്ങളെ ഉൾപ്പെടുത്തും.

മാനസിക ആരോഗ്യ രംഗത്തും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. മൾട്ടികൾചറൽ സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിനായി ഏകദേശം നാല് മില്യൺ ഡോളർ അധികം വകയിരുത്തും

ബിയർ/പുകയില

ബജറ്റിൽ പ്രാദേശിക ബിയർ നിർമ്മാതാക്കൾക്ക് അനുകൂലമാകുന്ന രീതിയിൽ നികുതിയിൽ ഇളവുകൾ വരുമെന്ന് സൂചനകൾ ഉണ്ട്. ബിയറിന് വിലകുറയുമെന്നും റിപ്പോർട്ടുകൾ കാണിക്കുന്നു. നിയമവിരുദ്ധമായ പുകയില കടത്തലുകൾക്കും ബജറ്റ് കടിഞ്ഞാണിടും. പുകയില ഉത്പന്നങ്ങൾ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുന്നതിന് നികുതിയും പ്രത്യേക അനുമതിയും ഏർപ്പെടുത്താൻ നികുതി വകുപ്പിന് അനുമതി നൽകും. ചോപ് -ചോപ് പോലെയുള്ള  ഉത്പന്നങ്ങൾ നിരോധിക്കാനും സാധ്യതകൾ ഉണ്ട്.


1 min read

Published


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now