ഇലക്ട്‌റൽ കമ്മീഷണറുടെ നിർദ്ദേശപ്രാകാരം കൊവിഡ് പോസിറ്റീവാകുന്നവർക്ക് ഫോൺ വോട്ടിംഗ് അനുവദിക്കുന്നതിനുള്ള ഭേദഗതി നടപ്പിലാക്കിയതായി സ്പെഷ്യൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ബെൻ മോർട്ടൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ വെളിയാഴ്ച ആറു മണിക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്കാണ് ഇത് ബാധകമാവുക.
കൊവിഡ് രോഗം സ്ഥിരീകരിച്ച ആയിരകണക്കിന് ഓസ്‌ട്രേലിക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് ഓസ്‌ട്രേലിയൻ ഇലക്ഷൻ കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഇതിനെതിരെ ഫെഡറൽ കോടതിയെ സമീപിക്കുമെന്ന് വിക്ടോറിയയിലെ കൂയോങ് സീറ്റിലേക്ക് മത്സരിക്കുന്ന സ്വന്തന്ത്ര സ്ഥാനാർത്ഥി ഡോ മോണിക്ക് റയാൻ വ്യക്തമാക്കിതിന് പിന്നാലെയാണ് ഇലക്ഷൻ കമ്മീഷൻ നിയമഭേദഗതിക്കായി ശുപാർശ ചെയ്തത്.
കേസിനായുള്ള ക്രൗഡ് ഫണ്ടിംഗ് പേജിലൂടെ നാല് മണിക്കൂറിൽ 126,000 ഡോളർ സമാഹരിച്ചതായി വ്യാഴാഴ്ച വൈകുന്നേരം ഡോ മോണിക്ക് റയാൻ പറഞ്ഞു. 1,361 ദാതാക്കളിൽ നിന്നാണ് തുക സമാഹരിച്ചത്.
നിയമഭേദഗതി നടപ്പിലാക്കിയതോടെ കഴിഞ്ഞ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവർക്കും ഫോൺ വോട്ടിംഗ് സാധ്യമാകും. എന്നാൽ വോട്ട് ചെയ്യാൻ ശ്രമിക്കുന്നവർ വലിയ കാലതാമസം പ്രതീക്ഷിക്കണമെന്ന് ഇലക്ടറൽ കമ്മീഷ്ണർ ടോം റോജേർസ് മുന്നറിയിപ്പ് നൽകി.
കൊവിഡ് ബാധിച്ചവർക്ക് ബുധനാഴ്ച മുതൽ ഫോൺ വോട്ടിംഗ് അനുവദിച്ചിരുന്നു. എന്നാൽ ഇത് ചൊവ്വാഴ്ച ആറു മണിക്ക് ശേഷം രോഗം സ്ഥിരീകരിച്ചവർക്ക് മാത്രമായിരുന്നു ബാധകം. ഇതാണ് ഇപ്പോൾ കഴിഞ്ഞ വെളിയാഴ്ച മുതൽ രോഗം സ്ഥിരീകരിച്ചവർക്കും ബാധകമാക്കിയിരിക്കുന്നത്.
ഞ്യായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവർ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയാലും സമയത്തിന് വോട്ടുകൾ എത്തണമെന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധിയെന്ന് ഇലക്ഷൻ കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിൽ 1.37,332 പേർക്കാണ് ഈ കാലയളവിൽ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച ഓസ്‌ട്രേലിക്കാർക്ക് ഫോൺ വോട്ടിംഗ് അനുവദിച്ചുകൊണ്ടുള്ള ഭേദഗതി സ്വന്തന്ത്ര സ്ഥാനാർത്ഥികളുടെ വിജയമായി മോണിക്ക് റയാൻ അവകാശപ്പെട്ടു. ഈ അവകാശവാദം സർക്കാർ നിഷേധിച്ചിട്ടുണ്ട്.

