വിദേശപൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ 2014 ലാണ് ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്. 2015 ഏപ്രിൽ ഒന്പതു മുതൽ PIO കാർഡുകൾ നിർബന്ധമായും മാറ്റിയിരിക്കണം എന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.
OCI കാർഡിനായി അപേക്ഷാ ഫീസില്ലാതെ സൗജന്യമായി കാർഡ് മാറ്റാൻ സർക്കാർ ആദ്യം നൽകിയിരുന്ന സമയം 2016 മാർച്ച് 31 വരെയാണ്. ഇതിനു ശേഷം അവസാന തീയതി 2016 ഡിസംബർ 31 ആക്കി മാറ്റിയിരുന്നു. പിന്നീട് 2017 ജൂൺ 30 ആണ് അവസാന തീയതിയായി തീരുമാനിച്ചിരുന്നത്. ഈ സമയപരിധിയും അവസാനിച്ചിട്ടും എല്ലാവരും കാർഡ് മാറ്റാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് 2017 ഡിസംബർ 31 ആക്കി ഇപ്പോൾ നീട്ടിയിരിക്കുന്നത്.
ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തീയതി പ്രകാരം ഡിസംബർ 31 ന് അകം PIO കാർഡുകൾ OCI ആക്കി മാറ്റുന്നവർ റജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ല. കാർഡ് തപാലിൽ ലഭിക്കേണ്ടതിനുള്ള തപാൽ നിരക്കും ഈ സേവനം നടപ്പിലാക്കുന്ന ഔട്സോഴ്സിങ് ഏജൻസിക്കുള്ള ഒരു ചെറിയ തുക സേവന നിരക്കും മാത്രം അപേക്ഷകൻ നൽകിയാൽ മതിയാവും.

Source: high commission of india
OCI കാർഡിനായി അപേക്ഷിക്കുന്നവർ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
ഇതിനായി അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
(i ) കാലാവധി തീരാത്ത PIO കാർഡിന്റെ പകർപ്പ്
(ii ) കാലാവധി തീരാത്ത പാസ്സ്പോർട്ടിന്റെ പകർപ്പ്