പദ്ധതിയെപ്പറ്റി റേഡിയോ ന്യൂസിലാൻഡ് നടത്തിയ ഒരു പരിപാടിയിൽ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു.
തോക്കുകളുടെ വിപണനം നടത്തുന്ന ഗൺ സിറ്റിയെന്ന വ്യാപാരശൃംഖലയാണ് ക്രൈസ്റ്റ്ചർച്ചിൽ തോക്കുകൾക്കായി വൻ വിപണന ശാല ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. വെയർഹൌസും, വാഹങ്ങൾക്ക് പാർക്കിങ് സൗകര്യങ്ങളുമായി 300 ചതുരശ്ര അടിയിലധികമുള്ള ബൃഹത്തായ ഷോറൂം ഓഗസ്റ്റിൽ തുടങ്ങാനാണ് പദ്ധതി.
എന്നാൽ പദ്ധതിയ്ക്കെതിരെ പ്രതിഷേധവുമായി പ്രദേശ വാസികൾ രംഗത്തെത്തി. നാല് മാസങ്ങൾക്ക് മുൻപ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടുമുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 51 പേർ കൊല്ലപ്പെട്ടിരുന്നു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍വുഡ് മസ്ജിദിലുമായി പ്രാർത്ഥനയിലായിരുന്ന വിശ്വാസികളെ, അതിക്രമിച്ചു കയറിയ തോക്കുധാരി വെടിവെച്ചു കൊല്ലുകയായിരുന്നു.
ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിൽ വെടിവെയ്പ്പ് നടത്തിയ അക്രമി തോക്കുകൾ വാങ്ങിയത് ഗൺ സിറ്റിയുടെ കടയിൽ നിന്നാണ്.

Source: SBS News
ഭീകരാക്രമണം നടത്തിയ അക്രമി തന്റെ കടയിൽ നിന്ന് 2017-2018 കാലഘട്ടങ്ങളിലായി ആയുധങ്ങളും വെടിമരുന്നും വാങ്ങിച്ചതായി ഗൺ സിറ്റിയുടെ ഉടമ ഡേവിഡ് ടിപ്പിൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ആക്രമണത്തിന് ശേഷം ന്യൂസിലാൻഡ് സർക്കാർ സെമി ഓട്ടോമാറ്റിക് തോക്കുകളുടേയും, സാധാരണ തോക്കുകൾ സെമി ഓട്ടോമാറ്റിക് ആക്കിമാറ്റുന്ന പാർട്സുകളുടെയും വിപണനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൂടാതെ പൊതുജനങ്ങള്‍ക്ക് തോക്കുകള്‍ തിരികെ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തോക്കുകള്‍ തിരികെ വാങ്ങാനായി 208 മില്യണ്‍ ന്യൂസിലാന്റ് ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.