കൊവിഡ് ബാധയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഏറ്റവും കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാനങ്ങളാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ക്വീന്‍സ്ലാന്റും.
അതിര്‍ത്തി തുറക്കാന്‍ തയ്യാറാകാത്ത രണ്ടു സര്‍ക്കാരുകളുടെയും നടപടി കോടതിയില്‍ വരെ എത്തുകയും ചെയ്തിരുന്നു.
ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും ഒഴികെയുള്ള സംസ്ഥാനങ്ങളുമായി ക്വീന്‍്സ്ലാന്റ് അതിര്‍ത്തി തുറന്നെങ്കിലും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഒരു തരത്തിലുള്ള ഇളവുകളും ഇതുവരെ നല്‍കിയിരുന്നില്ല.
- ഗ്രേറ്റര്‍ സിഡ്‌നി ഒഴികെ, NSWന്‌റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ക്വീന്‍സ്ലാന്റിലേക്ക് പ്രവേശനം
- ക്രിസ്ത്മസിന് മുമ്പ് നിയന്ത്രണം വീണ്ടും പരിശോധിക്കം
- വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെത്തുന്ന NSWക്കാരും വിക്ടോറിയക്കാരും ക്വാറന്റൈന്‍ ചെയ്യണം
എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുമെന്നാണ് രണ്ടു സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിച്ചത്.
NSWമായി അതിര്‍ത്തി തുറക്കും; സിഡ്‌നിക്കാര്‍ക്ക് പ്രവേശനമില്ല
നവംബര്‍ മൂന്ന് ചൊവ്വാഴ്ച മുതല്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കും എന്നാണ് ക്വീന്‍സ്ലാന്റ് പ്രീമിയര്‍ അനസ്താഷ്യ പലാഷേ പ്രഖ്യാപിച്ചത്.
സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കേ, അതിനു തൊട്ടുമുമ്പേയാണ് പ്രീമിയര്‍ ഈ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഗ്രേറ്റര്‍ സിഡ്‌നി മേഖലയില്‍ നിന്നുള്ളവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കില്ല.

Queensland Premier Annastacia Palaszczuk. Source: AAP
വിക്ടോറിയക്കാര്‍ക്കും ക്വീന്‍സ്ലാന്റിലേക്ക് പ്രവേശനം അനുവദിക്കില്ല എന്നാണ് പ്രീമിയര്‍ വ്യക്തമാക്കിയത്.
സിഡ്‌നി മേഖലയില്‍ 32 പ്രാദേശിക ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 50 ലക്ഷത്തോളം പേര്‍ക്കായിരിക്കും ഇനിയും ക്വീന്‍സ്ലാന്റിലേക്ക് യാത്രാ നിരോധനം.
സ്രോതസ് വ്യക്തമായി അറിയാത്ത വൈറസ് കേസുകള്‍ ഇപ്പോഴും ഉള്ളതിനാലാണ് ഇതെന്ന് പ്രീമിയര്‍ പറഞ്ഞു.
എന്നാല്‍ ന്യൂസൗത്ത് വെയില്‍സിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ക്വീന്‍സ്ലാന്‌റിലേക്ക് പ്രവേശിക്കാം.
ഇവര്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില#് സിഡ്‌നയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കില്ല.
അതേസമയം, ഉള്‍നാടന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്വീന്‍സ്ലാന്റുകാര്‍ക്ക് സിഡ്‌നി വിമാനത്താവളം വഴി യാത്ര ചെയ്യാം.
സിഡ്‌നിക്കാര്‍ക്ക് പ്രവേശം അനുവദിക്കുന്നത് സംബന്ധിച്ച് ക്രിസ്ത്മസിന് മുമ്പ് വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ജാനറ്റ് യംഗ് പറഞ്ഞു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 'ഭാഗിക അതിര്‍ത്തി നിയന്ത്രണം'
നവംബര്‍ 14 മുതല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കും എന്നാണ് പ്രീമിയര്‍ മാര്‍ക്ക് മക്ക്ഗവന്‍ പ്രഖ്യാപിച്ചത്.
രോഗസാധ്യത കുറഞ്ഞ സംസ്ഥാനങ്ങളുമായി പൂര്‍ണമായി അതിര്‍ത്തി തുറക്കാനാണ് തീരുമാനം.
തുടര്ച്ചയായി 28 ദിവസം സാമൂഹിക വ്യപനമില്ലാത്ത സംസ്ഥാനങ്ങളാണ് ഇത്. ടാസ്‌മേനിയ, ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്‌ട്രേലിയ, ACT, NT എന്നീ സംസ്ഥാനങ്ങളും ടെറിട്ടറികളും ഇതില്‍ ഉള്‍പ്പെടുന്നു.

WA Premier McGowen Source: AAP
ഇവിടെ നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ക്വാറന്‍രൈനും വേണ്ടി വരില്ല.
NSWലും വിക്ടോറിയയിലും നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ ബാധകമായിരിക്കും.
ഇവര്‍ 14 ദിവസം 'അനുയോജ്യമായ സ്ഥലത്ത്' സ്വയം ക്വാറന്റൈന്‍ ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ക്വാറന്റൈന്റെ 11ാം ദിവസം കൊവിഡ് പരിശോധന ഉണ്ടാകും.
ഈ സംസ്ഥാനങ്ങളും 28 ദിവസം സാമൂഹിക വ്യാപനമില്ലാത്ത അവസ്ഥയിലേക്ക് മാറുമ്പോള്‍ ക്വാറന്റൈന്‍ നിബന്ധന ഒഴിവാക്കുമെന്നും WA സര്‍ക്കാര്‍ അറിയിച്ചു.