ക്വീൻസ്‌ലാന്റിൽ ജി പി ആയ ഡോ. ടോണി മുഫതൗ ഒലുവറ്റോയിൻ ബക്കാരെ 2014 - 2017 കാലയളവിൽ വ്യാജ രേഖകൾ ചമച്ച് മെഡികെയറിൽ നിന്ന് പണം തട്ടിയതെന്നാണ് കേസ് .
ഇത് സംബന്ധിച്ച കേസിന്റെ ജൂറി വിചാരണ ബ്രിസ്ബൈൻ ജില്ലാ കോടതിയിൽ കോടതിയിൽ ചൊവ്വാഴ്ച ആരംഭിച്ചു.
മരണമടഞ്ഞ രോഗികളെ ചികിത്സിച്ചു എന്ന് ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ ചമച്ചാണ് മെഡികെയറിൽ നിന്നും ഇയാൾ പണം തട്ടിയതെന്ന് പ്രോസിക്യൂട്ടർ ഡാനിയേൽ കറുവാന കോടതിൽ പറഞ്ഞു.
ഇത്തരത്തിൽ 7,500ലേറെ വ്യാജ രേഖകളാണ് മെഡികെയറിന് നൽകിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് സംബന്ധിച്ച രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി
ഇത്തരത്തിൽ വ്യാജ രേഖകൾ നൽകി പണം തട്ടിയതു വഴി ഫെഡറൽ സർക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
മെഡികെയറിൽനിന്നും 3,50,000 ലേറെ ഡോളറാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ളതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഒരാഴ്ച നീളുന്ന വിചാരണയിൽ ദൃക്‌സാക്ഷികളുടെ മൊഴികളും കോടതി പരിശോധിക്കും.
ക്വീൻസ്‌ലാന്റിലെ വെസ്റ്റ് ബെർളി, ഓക്സൻഫോർഡ്, അണ്ടർവുഡ് എന്നെ പ്രദേശങ്ങളിലായി മൂന്ന് ബൾക്ക് ബിൽഡ് ക്ലിനിക്കുകളാണ് ഇയാളുടെ ഉടമസ്ഥതയിലുള്ളത്.
എന്നാൽ തനിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ബക്കാരെ നിഷേധിച്ചു.