ക്വീൻസ്ലാന്റിൽ ഏജ്ഡ് കെയർ നഴ്സിന് കൊറോണവൈറസ് സ്ഥിരീകരിച്ചു; വിക്ടോറിയയിൽ 21 പുതിയ കേസുകൾ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിത്തുടങ്ങിയതിനു പിന്നാലെ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊറോണവൈറസ് ബാധ കൂടി.

North Rockhampton Nursing Centre is in lockdown after a nurse tested positive for coronavirus.

North Rockhampton Nursing Centre is in lockdown after a nurse tested positive for coronavirus. Source: Google Maps

ക്വീൻസ്ലാന്റിലെ റോക്കാംപ്റ്റണിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏജ്ഡ് കെയർ കേന്ദ്രത്തിലാണ് നഴ്സിന് വൈറസ്ബാധ സ്ഥീരീകരിച്ചത്.

വ്യാഴാഴ്ച രാത്രി പരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി. ഈ ഏജ്ഡ് കെയർ കേന്ദ്രം ലോക്ക്ഡൗണിലാക്കിയിട്ടുമുണ്ട്.

ഏജ്ഡ് കെയറിൽ താമസിക്കുന്ന 115 പേരും, 180 ജീവനക്കാരുമാണ്

ഉള്ളത്. ഇവരുടെ കാര്യത്തിലും ഇപ്പോൾ ആശങ്കയുണ്ടെന്ന് സർക്കാർ അറിയിച്ചു.

അടുത്തിടെ നടത്തിയ ബ്രിസ്ബൈൻ യാത്രക്കിടെയാണ് ഈ നഴ്സിന് വൈറസ് ബാധയുണ്ടായത് എന്ന് സംശയിക്കുന്നതായി ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജീനറ്റ് യംഗ് പറഞ്ഞു. സമീപദിവസം വരെ ഈ നഴ്സ് ജോലി ചെയ്തതായും, ഇത് ഏറെ ആശങ്കാജനകമാണെന്നും ഡോ. യംഗ് ചൂണ്ടിക്കാട്ടി.

രോഗംബാധിച്ച നഴ്സുമായി സമ്പർക്കത്തിലെത്തിയവരെ കണ്ടെത്താനാണ് റാപ്പിഡ് റെസ്പോൺസ് ടീം ശ്രമിക്കുന്നത്. ജീവനക്കാരെയെല്ലാം ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ ഒരു ഏജ്ഡ് കെയറിലുണ്ടായ വൈറസ് ബാധ 71 പേരിലേക്ക് പടരുകയും, 16 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തിരുന്നു.

വിക്ടോറിയയിൽ രോഗബാധിതർ കൂടുന്നു

രണ്ട് ക്ലസ്റ്ററുകൾ രൂക്ഷമാകുന്ന വിക്ടോറിയയിൽ 21 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ഫോക്നറിലെ മക്ഡൊണാൾഡ്സുമായി ബന്ധപ്പെട്ട രണ്ടു പേർക്കും, സെഡാർ മീറ്റ് വർക്ക്സിൽ ഒരാൾക്കുമാണ് പുതിയ രോഗബാധ.

The exterior of Cedar Meats Australia is seen in Melbourne.
کارخانه تولید گوشت سیدر در ملبورن Source: AAP

ആറു പേർ വിദേശത്തു നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവരാണ്. ഒരു മയർ സ്റ്റോർ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിൽ എട്ടു പേർക്കാണ് പുതിയ രോഗബാധയുള്ളത്. 12,000ലേറെ പേരെയാണ് വ്യാഴാഴ്ച പരിശോധനയ്ക്ക് വിധേയരാക്കിയത്.

സംസ്ഥാനത്ത് 89 പുതിയ ആംബുലൻസുകൾ ഏർപ്പാടാക്കുമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 


Share

2 min read

Published

Updated




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now