കത്തോലിക്കാ സഭയുടെ പ്രതിഷേധം തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രതിപക്ഷ പിന്തുണയോടെ ക്വീൻസ്ലാൻറ് പാർലമെന്റ് നിയമം പാസാക്കിയത്.
കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളെക്കുറിച്ച് കുമ്പസാരം കേൾക്കുന്ന വൈദികർ പൊലീസിൽ അറിയിച്ചില്ലെങ്കിൽ മൂന്ന് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതിനായുള്ള നിയമം ക്വീൻസ്ലാൻറ് പാർലമെന്റിൽ പാസായി.
കുമ്പസാരത്തിലൂടെ അറിഞ്ഞാൽ അത് പോലീസിൽ അറിയിക്കുന്നതിൽ ഒരു മതസ്ഥാപങ്ങൾക്കും ഇളവ് നൽകാൻ പാടില്ലെന്ന് ഇതേക്കുറിച്ചന്വേഷിക്കുന്ന റോയൽ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
ലൈംഗിക പീഡനങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്നതെന്ന് പോലീസ് മന്ത്രി മാർക്ക് റയാൻ പറഞ്ഞു.
പുതിയ നിയമ പ്രകാരം കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിയുന്ന വൈദികർക്ക് അത് മറച്ചു വയ്ക്കാൻ അധികാരമില്ല.
കുമ്പസാരമെന്ന കൂദാശയുടെ പേരിൽ ഇത്തരം കുറ്റങ്ങൾ മറച്ചു വയ്ക്കാൻ നിയമം അനുവദിക്കില്ല.
കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തെക്കുറിച്ച് കുമ്പസാരം കേൾക്കുന്ന വൈദികൻ അത് പൊലീസിൽ അറിയിക്കാതെ പക്ഷം മൂന്ന് വര്ഷം ജയിൽ ശിക്ഷ നേരിടേണ്ടി വരും.
നേരത്തെ നടന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചാണ് അറിയാൻ കഴിയുന്നെങ്കിൽ പോലും അത് പോലിസിൽ അറിയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
അതേസമയം, കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ കഴിയില്ലെന്നും, ജയിലിൽ പോകാൻ തയ്യാറാണെന്നും നിരവധി വൈദികരും ബിഷപ്പുമാരും നേരത്തെ അറിയിച്ചിരുന്നു.
കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് കൊണ്ട് മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കഴിയില്ലെന്ന് ബ്രിസ്‌ബൈൻ കത്തോലിക്കാ ആർച്ബിഷപ്പ് മാർക്ക് കോളറിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്.