ക്വീന്‍സ്ലാന്റ് - NSW അതിര്‍ത്തി അടുത്ത മാസം തുറക്കാന്‍ പദ്ധതി; QLD ലെ നിയന്ത്രണങ്ങളില്‍ ഇളവ്

ക്വീന്‍സ്ലാന്റിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ അടുത്ത മാസം തുറക്കാനാണ് പദ്ധതി.

Queensland will reopen its border to Victoria.

Queensland Premier Annastacia Palaszczuk Source: AAP

ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധ തുടങ്ങിയ ശേഷം ഏറ്റവും കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ക്വീന്‍സ്ലാന്റ്.

രോഗവ്യാപനം കുറഞ്ഞിരുന്ന സാഹചര്യത്തില്‍ പോലും ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ളവര്‍ക്ക് QLDയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ഇതിന്റെ പേരില്‍ NSW സര്‍ക്കാരും, ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലാന്റ് പ്രീമിയര്‍ അനസ്താഷ്യ പലാഷേക്കു നേരേ കടുത്ത വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.

എന്നാല്‍, ന്യൂ സൗത്ത് വെയില്‍സിലെ രണ്ടാം വ്യാപനവും നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നാണ് അനസ്താഷ്യ പലാഷേ പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്നു മുതല്‍ NSWമായുള്ള അതിര്‍ത്തികള്‍ തുറക്കാനാണ് പദ്ധതി

എന്നാല്‍ ഇതിന് ഒരു വ്യവസ്ഥയും QLD സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ 28 ദിവസങ്ങളില്‍, സ്രോതസ് അറിയാത്ത ഒരു സാമൂഹിക വ്യാപനം പോലും ന്യൂ സൗത്ത് വെയില്‍സില്‍ ഉണ്ടാകരുത് എന്നതാണ് വ്യവസ്ഥ.

അതായത്, ഒക്ടോബര്‍ മാസത്തില്‍ സ്രോതസ് അറിയാത്ത സാമൂഹിക വ്യപനം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമായിരിക്കും അതിര്‍ത്തി തുറക്കുന്നത്.

ഇത് സാധ്യമായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നും പുറത്തു വരുന്നത്.

തുടര്‍ച്ചയായി ഏഴു ദിവസങ്ങളില്‍ സംസ്ഥാനത്ത് സാമൂഹിക വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നാലു പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച രോഗബാധ കണ്ടെത്തിയത്.

നവംബര്‍ ഒന്നിന് അതിര്‍ത്തി തുറക്കുകയാണെങ്കില്‍, അതിനു ശേഷം ക്വാറന്റൈന്‍ നിബന്ധനകള്‍ ഒന്നുമില്ലാതെ NSWക്കാര്‍ക്ക് ക്വീന്‍സ്ലാന്റിലേക്ക് പോകാന്‍ കഴിയും.

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ക്വീന്‍സ്ലാന്‌റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖയും പുറത്തുവിട്ടു.

ഇന്നു (ഒക്ടോബര്‍ 2) വൈകുന്നേരം നാലു മണി മുതല്‍ ബാറുകളിലും റെസ്‌റ്റോറന്റുകളിലും ഇരിപ്പിടമില്ലാത്തവര്ക്കും ഭക്ഷണം കഴിക്കാനും മദ്യപിക്കാനും കഴിയും.

നവംബര്‍ ഒന്നു മുതലാകും അഞ്ചാം ഘട്ട ഇളവുകള്‍ നിലവില്‍ വരുന്നത്.

  • സ്വകാര്യ കൂട്ടായ്മകളില്‍ 40 പേരെ വരെ നവംബര്‍ ഒന്നുമുതല്‍ അനുവദിക്കും.
  • വിവാഹപാര്‍ട്ടികളിലും 40 പേര്‍ക്ക് വരെ നൃത്തം ചെയ്യാം.

ഡിസംബര്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഇളവു ചെയ്യും.

  • വീടുകളിലും പൊതുസ്ഥലങ്ങളിലും 50 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കും.
  • കൊവിഡ് സുരക്ഷിത ചെക്ക്‌ലിസ്റ്റുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 500ല്‍ നിന്ന് 1,500 ആയി ഉയര്‍ത്തും.
  • വിവാഹചടങ്ങുകളില്‍ നൃത്തം ചെയ്യാന്‍ അനുവദിക്കുന്നവര്ക്ക് പരിധി ഉണ്ടാകില്ല.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW,VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania


Share

2 min read

Published

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now