'നോര്‍ത്ത് ലേക്‌സിലെ ഒരു സ്‌കൂളില്‍ പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ വെടിവയ്പ്പ് നടത്തും' എന്നാണ് ഒരു സോഷ്യല്‍ മീഡിയ ഫോറത്തില്‍ വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
അടുത്തയാഴ്ച സ്‌കൂളിലേക്ക് വരരുത് എന്നും, പരമാവധി കുട്ടികളെ വെടിവച്ച് കൊല്ലുമെന്നും ഭീഷണിയുണ്ട്.
അമേരിക്കയിലെ കൊളംബിയന്‍ ഹൈസ്‌കൂളില്‍ 1999ല്‍ നടന്ന കൂട്ടക്കുരുതിയിലെ അക്രമികളുടെ ചിത്രം ഉള്‍പ്പെടെയാണ് ഈ അജ്ഞാത ഭീഷണി വന്നിരിക്കുന്നത്.
ഭീഷണിയെത്തുടര്‍ന്ന് നോര്‍ത്ത് ലേക്‌സിലെ വിവിധ സ്‌കൂളുകളില്‍ ഇന്നു രാവിലെ മുതല്‍ പൊലീസ് പരിശോധന നടത്തി. ഏതു സാഹചര്യവും നേരിടാന്‍ സ്‌പെഷ്യല്‍ യൂണിറ്റുകളും സജ്ജമാണ്. അതീവ ജാഗ്രത പുലര്‍ത്തുന്നു എന്നറിയിച്ച വിദ്യാഭ്യാസ വകുപ്പും വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്.

File: 1998 yearbook photos from Columbine High School in Littleton, Colo., of Dylan Klebold and Eric Harris. Source: AAP
എന്നാല്‍ പ്രദേശത്തെ സ്‌കൂളുകള്‍ എല്ലാം തന്നെ ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
പൊലീസ് നിലവില്‍ ഒരുക്കിരിയിക്കുന്ന സുരക്ഷാ സംവിധാനം പര്യാപ്തമാണെന്നും, കുട്ടികള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണെന്നും ആക്ടിംഗ് പൊലീസ് ചീഫ് സൂപ്രണ്ട് ക്രിസ് സ്ട്രീം പറഞ്ഞു.