ക്വീൻസ്ലാന്റിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹൈ ടെക് ക്യാമറ; ഫോണിൽ തൊട്ടാലും പിഴ

ക്വീൻസ്‌ലാന്റിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ റോഡുകളിൽ ഹൈ ടെക് ക്യാമറകൾ സ്ഥാപിക്കും. നിയമം ലംഘിക്കുന്നവർക്ക് 1,033 ഡോളർ പിഴയും നാല് ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും.

using mobile phone while driving

Source: Getty Images

ക്വീൻസ്ലാന്റിൽ റോഡപകടങ്ങളിൽ ഈ വർഷം 136 പേരാണ് മരിച്ചത്.  2020ൽ റോഡപകടങ്ങളിൽ മരിച്ച 43 പേർ സീറ്റബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അതുകൊണ്ട് തന്നെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ക്വീൻസ്‌ലാന്റിലെ റോഡുകളിൽ ഹൈ ടെക് ക്യാമറകൾ സ്ഥിരമായി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

ജൂലൈ 26 മുതൽ ക്യാമറകൾ റോഡുകളിൽ സ്ഥാപിക്കും. എന്നാൽ ആദ്യ മൂന്ന് മാസം നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും, മറിച്ച് ഇവർക്ക് മുന്നറിയിപ്പായി നോട്ടീസ് നൽകുമെന്നും ഗതാഗത മന്ത്രി മാർക്ക് ബെയ്‌ലി പറഞ്ഞു.

എന്നാൽ, നവംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 1,033 ഡോളർ പിഴയും നാല് ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും.

സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ 413 ഡോളർ പിഴയും മൂന്ന് ഡിമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ.

ഇത്തരം ക്യാമറകൾ കഴിഞ്ഞ ജൂലൈ മുതൽ ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ

റോഡുകളിൽ സ്ഥാപിച്ചിരുന്നു. ഇത് വഴി വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 15,000 പേരെയും, സീറ്റബെൽറ്റ് ഉപയോഗിക്കാതെ ഡ്രൈവ് ചെയ്ത 2,200

പേരെയും പിടികൂടി.

അതിനാൽ ഹൈ ടെക് ക്യാമറകൾ സ്ഥിരമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിക്കുന്നത്തിനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകളില്ലാതെയാകും ചില ക്യാമറകളെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫോൺ പ്രവർത്തിപ്പിക്കുമ്പോൾ മാത്രമല്ല പിഴ. മറിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുകയോ, മടിയിലും മറ്റും വയ്ക്കുകയോ ചെയ്താലും പിഴ ലഭിക്കും.

വാഹനം നിർത്തിയിട്ടുകൊണ്ട് വാങ്ങുന്ന സാധനങ്ങളുടെ പണം നൽകാനോ, ഡിജിറ്റൽ ഡ്രൈവേഴ്സ് ലൈസൻസ് പോലീസിനെ കാണിക്കുവാനോ മാത്രമേ ഫോണിൽ തൊടാൻ അനുവാദമുള്ളൂ.

രക്തത്തിൽ മദ്യത്തിന്റെ അളവ് 0.07 നും 0.10 നുമിടയിൽ ആകുമ്പോൾ ഉണ്ടാകാവുന്ന സമാനമായ പ്രത്യാഘാതങ്ങളാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോഴും ഉണ്ടാകുന്നതെന്ന് ഗതാഗത മന്ത്രി മാർക്ക് ബെയ്‌ലി ചൂണ്ടിക്കാട്ടി.

അതേസമയം, 25 വയസ്സിൽ താഴെ പ്രായമുള്ള ലേണർ-P1 ലൈസൻസുകൾ ഉള്ളവർക്ക് നിയന്ത്രണങ്ങൾ തുടരും. വാഹനം ഓടിക്കുമ്പോൾ ബൂടൂത് ഉപയോഗിക്കാനോ, വൈയർലെസ്സ് ഹെഡ്സെറ്റുകളും ലൗഡ്‌സ്‌പീക്കറുകളും മറ്റും ഉപയോഗിക്കാനും ഇവർക്ക് അനുവാദമില്ല.

 

 

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now