ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി തുറക്കാൻ ക്വീൻസ്ലാൻറ് തീരുമാനിച്ചു

സിഡ്‌നിയിൽ കൊവിഡ് ബാധ കുറഞ്ഞ സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിസുമായുള്ള അതിർത്തി ഫെബ്രുവരി ഒന്നിന് തുറക്കുമെന്ന് ക്വീൻസ്ലാൻറ് അറിയിച്ചു.

Motorists approach the Queensland / New South Wales border checkpoint at Coolangatta on the Gold Coast, Monday, December 21, 2020.

Motorists approach the Queensland / New South Wales border checkpoint at Coolangatta on the Gold Coast, Monday, December 21, 2020. Source: AAP

NSWൽ കൊറോണബാധ വീണ്ടും രൂക്ഷമായ ഡിസംബറിലാണ് അതിർത്തി അടയ്ക്കാൻ ക്വീൻസ്ലാൻറ് തീരുമാനിച്ചത്. സിഡ്നി, വൊളോഗോങ്, ബ്ലൂ മൗന്റൈൻസ് തുടങ്ങിയ 35 ഇടങ്ങളുമായാണ് അതിർത്തി അടച്ചത്.

എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ തുടർച്ചയായ 11 ദിവസമായി രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചതായി ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പാലാഷേ അറിയിച്ചത്.

സിഡ്‌നിയുമായുള്ള അതിർത്തി ഫെബ്രുവരി ഒന്നിന് തുറക്കുമെന്നാണ് പ്രീമിയർ അറിയിച്ചത്.

ഇതോടെ ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർക്ക് ക്വീൻസ്ലാന്റിലേക്ക് യാത്ര ചെയ്യാൻ ഇനി ബോർഡർ ഡിക്ലറേഷൻ പാസിന്റെ ആവശ്യമില്ല.

മാത്രമല്ല, ന്യൂ സൗത്ത് വെയിൽസിൽ നിന്ന് ക്വീൻസ്ലാന്റിലേക്ക് യാത്രചെയ്യുന്നവർ ഇനി ക്വാറന്റൈൻ ചെയ്യേണ്ടതുമില്ല.

ക്വീൻസ്ലാന്റിലെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിയുന്ന ന്യൂ സൗത്ത് വെയിൽസുകാർക്ക് തിങ്കളാഴ്ച തിരികെ മടങ്ങാമെന്ന് പ്രീമിയർ അറിയിച്ചു.

ക്വീൻസ്‌ലാന്റിന്റെ തീരുമാനത്തെ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ സ്വാഗതം ചെയ്തു.

അതിർത്തി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും പ്രീമിയർമാർ തമ്മിൽ വാഗ്‌വാദത്തിലേർപ്പെട്ടിരുന്നു. എന്നാൽ ക്വീൻസ്ലാന്റിന്റെ ഇപ്പോഴത്തെ തീരുമാനം ആശ്വാസം നല്കുന്നതാണെന്ന് ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.

 

 


1 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now