ഒക്ടോബർ 22നാണ് ക്വീൻസ്‌ലന്റിലുള്ള ടോയ കോർഡിങ്‌ലെ എന്ന 24 വയസ്സുള്ള സ്ത്രീയെ വടക്കൻ കെയിൻസിലെ വാൻഗെറ്റി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്ത്.
ഫാർമസി അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ടോയ വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങി വരാഞ്ഞ ടോയയെ പിന്നീട് കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വടക്കൻ ക്വീൻസ്ലാന്റിലെ ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്തിരുന്ന ഇന്ത്യക്കാരനായി ഓസ്‌ട്രേലിയൻ പൊലീസ് തിരച്ചിൽ ആരംഭിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Wangetti Beach Source: Queensland police
ടോയയുടെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ഇന്ത്യയിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാൾക്കായി ഇന്ത്യൻ അധികൃതരുമായി ചേർന്നാണ് പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നതെന്ന് കൊറിയർ മെയിൽ ദിനപ്പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇയാളുടെ ശരീരത്തിൽ നഖം കൊണ്ടും പല്ലു കൊണ്ടും ഏറ്റ മുറിപ്പാടുകൾ കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.
അന്വേഷണത്തെ ബാധിക്കാൻ ഇടയുള്ളതിനാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.