SKIP TO MAIN CONTENT

രാജ്യാന്തര വിദ്യാർത്ഥികൾ പഠനത്തിനായി തെരഞ്ഞെടുക്കുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്; മെൽബൺ മൂന്നാം സ്ഥാനത്ത്

രാജ്യാന്തര വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയൻ നഗരങ്ങളാണെന്ന് റിപ്പോർട്ട്. QS ബെസ്റ്റ് സ്റ്റുഡന്റ്റ് സിറ്റീസ് റാംഗിങ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇത് വെളിപ്പെടുത്തിയത്.

international students
Source: Public Domain

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

2019 QS ബെസ്റ്റ് സ്റ്റുഡന്റ്റ് സിറ്റീസ് റാംഗിങ്‌സ് എന്നെ ആഗോള വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തിയ സർവേയിൽ രാജ്യന്തര വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കൂടുതൽ തെരഞ്ഞെടുക്കുന്നത് ഓസ്‌ട്രേലിയൻ നഗരങ്ങളായ സിഡ്‌നിയും മെൽബനുമാണെന്നാണ് റിപ്പോർട്ട്.

120 നഗരങ്ങളുള്ള പട്ടികയിൽ ആദ്യ പത്ത് നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് മെൽബനും ഒമ്പതാം സ്ഥാനത്ത് സിഡ്‌നിയുമാണുള്ളത്.

ലണ്ടനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടോക്കിയോ രണ്ടാം സ്ഥാനത്തും. കഴിഞ്ഞ വർഷവും മെൽബൺ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

QS ബെസ്റ്റ് സ്റ്റുഡന്റ്റ് സിറ്റീസ് റാംഗിങ്‌സും ആഗോള വിദ്യാഭ്യാസ കൺസൾട്ടൻസിയുമായ QS Quacquarelli Symondsഉം ചേർന്ന് നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് ആദ്യ പട്ടിക നിർണയിക്കുന്നത്.

ഓരോ നഗരങ്ങളിലും പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം, ജീവിതച്ചിലവ്, വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ മുൻ വര്ഷങ്ങളിലെ QS World യൂണിവേഴ്സിറ്റി റാങ്കിങ്‌സിൽ ഏത് സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് നഗരങ്ങളുടെ പട്ടിക തയ്യാറാക്കുക.

രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഏതെന്ന് കണ്ടെത്തിയ ശേഷമാണ് 81 ശതമാനം പേർ പഠനത്തിനായി പോകേണ്ട നഗരം തെരഞ്ഞെടുക്കുന്നത്. 62 ശതമാനം പേർ നഗരത്തിലെ  ജീവിത ചിലവും 61 ശതമാനം പേർ മികച്ച നിലവാരമുള്ള സർവ്വകലാശാലകളുള്ള നഗരവുമാണ് തെരഞ്ഞെടുക്കുക.

അതേസമയം 59 ശതമാനം പേർ പഠനത്തോടൊപ്പം ജോലി സാധ്യത കൂടിയുള്ള നഗരമാണ് തെരഞ്ഞെടുക്കുന്നതെന്നാണ് 2019 ഇന്റർനാഷണൽ സ്റ്റുഡന്റ്റ് സർവെയിൽ കണ്ടെത്തിയത്.

മെൽബനിനും സിഡ്‌നിയ്ക്കും പുറമെ മറ്റ് ഓസ്‌ട്രേലിയൻ നഗരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ബ്രിസ്‌ബൈൻ 22ആം സ്ഥാനത്താണുള്ളതെങ്കിൽ കാൻബറ, അഡ്‌ലൈഡ്, പെർത്ത്, ഗോൾഡ് കോസ്റ്റ് എന്നിവ യഥാക്രമം 22, 23, 26, 41, 84 എന്നീ സ്ഥാനങ്ങളിലാനുള്ളത്.

ചില ഇന്ത്യൻ നഗരങ്ങളും പട്ടികയിലെ ആദ്യ100 നഗരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. 81ആം സ്ഥാനത്ത് ബംഗലൂരുവും 85ആം സ്ഥാനത്ത് മുംബയുമാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ. ഡൽഹിയും ചെന്നൈയും യഥാക്രമം 113, 115 സ്ഥാനങ്ങളിലുണ്ട്.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now