Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയൻ PR-ന് 5 പോയിന്റ് അധികം : ആനുകൂല്യം 21 വിഷയങ്ങൾക്ക്

ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ പെർമനന്റ് റസിഡൻസിക്ക് അപേക്ഷിക്കുമ്പോൾ അഞ്ച് പോയിന്റ് അധികം ലഭിക്കുന്നവിധത്തിൽ പോയിന്റ് സംവിധാനത്തിൽ മാറ്റം വരുത്തുന്നു. 21 വിഷയങ്ങളിൽ പി എച് ഡി യോ, മാസ്റ്റേഴ്സ് ബൈ റിസർച്ചോ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

visa
Source: AAP

ഓസ്‌ട്രേലിയയിൽ പഠനത്തിനായെത്തുന്ന വിദേശവിദ്യാർത്ഥികൾക്ക് ഇവിടെ എളുപ്പത്തിൽ പെർമനന്റ് റെസിഡൻസി ലഭിക്കാൻ സഹായകരമാകും വിധമാണ് പുതിയ മാറ്റങ്ങൾ.

ശാസ്ത്രം, സാങ്കേതികം, എഞ്ചിനീറിങ്, കണക്ക് (STEM),  ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി  (ICT) യുമായി ബന്ധപ്പെട്ടുള്ള നിർദിഷ്ട മേഖലകളിലുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് അഞ്ചു പോയിന്റ് അധികം ലഭിക്കുക എന്ന് കുടിയേറ്റകാര്യ വക്താവ് അറിയിച്ചു.

കുടിയേറ്റകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ഉൾപ്പെടുന്ന 21 വിഷയങ്ങൾ ഇവയാണ്:

Field of Education:  

  1. Biological Sciences
  2. Chemical Sciences
  3. Earth Sciences
  4. Mathematical Sciences
  5. Natural and Physical Sciences
  6. Other Natural and Physical Sciences
  7. Physics and Astronomy
  8. Computer Science
  9. Information Systems
  10. Information Technology
  11. Other Information Technology
  12. Aerospace Engineering and Technology
  13. Civil Engineering
  14. Electrical and Electronic Engineering and Technology
  15. Engineering and Related Technologies
  16. Geomatic Engineering
  17. Manufacturing Engineering and Technology
  18. Maritime Engineering and Technology
  19. Mechanical and Industrial Engineering and Technology
  20. Other Engineering and Related Technologies
  21. Process and Resources Engineering.

ഇതേക്കുറിച്ചു കൂടുതലറിയാൻ CRICOS യുടെ വെബ്സൈറ്റ് സന്ദർശിക്കുക.


1 min read

Published

Updated

Source: DIBP



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now