SKIP TO MAIN CONTENT

റിയോ ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ: വനിതാ ഗുസ്തിയിൽ സാക്ഷി മാലികിന് വെങ്കലം

റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ നാണക്കേടിന് അൽപം ആശ്വാസം. വനിതകളുടെ 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് ഇന്ത്യയ്ക്കു വേണ്ടി വെങ്കലമെഡൽ സ്വന്തമാക്കി.

Sakshi Malik
(Pic Courtesy: FB/Sakshi Malik)

1 min read

Published

Updated


Skip to article content

കിർഗിസ്ഥാൻറെ ഐസുലു ടിനിബെകോവയെ തോൽപ്പിച്ചാണ് സാക്ഷി മാലിക് ഇന്ത്യൻ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടത്. 

ഒരു ഘട്ടത്തിൽ 0-5 ന് പിന്നിട്ട് നിന്ന ശേഷമാണ് സാക്ഷി ശക്തമായി തിരിച്ചടിച്ചത്. നിശ്ചിത സമയത്തിൽ 7-5 എന്ന പോയിൻറുമായി സാക്ഷി വിജയവും വെങ്കലവും സ്വന്തമാക്കി. 

ഹര്യാനയിലെ റോത്തക് സ്വദേശിയായ സാക്ഷി, ഇതോടെ ഇന്ത്യയ്ക്കായി ഗുസ്തിയിൽ ഒളിംപിക്സ് മെഡൽ നേടുന്ന ആദ്യ വനിതയായി. 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015 ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. നിരവധി തവണ ഇന്ത്യയിൽ ദേശീയ ചാംപ്യനുമായിരുന്നു. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now