ലുക്കീമിയ ഫൌണ്ടേഷനുമായി സഹകരിച്ച് ഈ പരിപാടി സംഘടിപ്പിച്ച ഓസ്ട്രേലിയയിലെ ഏക ഇന്ത്യൻ സംഘടനയായി കേരളാ അസോസിയേഷൻ ഓഫ് ടൌൺസ്്വിൽ മാറിയപ്പോൾ, മെൽബൺ മലയാളിയായ ദിവ്യ രവീന്ദ്രൻ സ്വന്തം മുടി ഷേവ് ചെയ്ത് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതേക്കുറിച്ചെല്ലാം കേൾക്കാം, ഈ റിപ്പോർട്ടിൽ നിന്ന്...(കേരളാ അസോസിയേഷൻ ഓഫ് ടൌൺസ്്വില്ലിൻറെ പരിപാടിയുടെ വീഡിയോ മുകളിൽ)
രക്താർബുദം ബാധിച്ചവർക്ക് പിന്തുണയുമായി, മുടിമുറിച്ചും മൊട്ടയടിച്ചും ഓസ്ട്രേലിയൻ മലയാളികൾ
രക്താർബുദം ബാധിച്ചവർക്ക് പിന്തുണയും സഹായവും എത്തിക്കുന്നതിനായി ലുക്കീമിയ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് വേൾഡ്സ് ഗ്രേറ്റസ്റ്റ് ഷേവ്. മുടി മുറിച്ചും, ഷേവ് ചെയ്തു മാറ്റിയും, അല്ലെങ്കിൽ നിറം പിടിപ്പിച്ചും ലക്ഷക്കണക്കിന് പേർ ഇതിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളുൾപ്പെടെ നിരവധി ഓസ്ട്രേലിയൻ മലയാളികളുംഈ വർഷം മുടി മുറിച്ചുമാറ്റാനും ഷേവ് ചെയ്യാനും തയ്യാറായി മുന്നോട്ടുവന്നിരിക്കുകയാണ് .

Source: Pic: Kuriakkose
Share
Published
Updated
By Deeju Sivadas
Share this with family and friends