രക്താർബുദം ബാധിച്ചവരുടെ രോഗബാധിത കോശങ്ങള്‍ അലിയിച്ച് കളയാൻ തക്ക ശേഷിയുള്ള വെനെട്ടോക്ലാക്സ് (Venetoclax ) എന്ന മരുന്നിനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.
Chronic Lymphocytic Leukaemia യുടെ ചികിത്സക്കാണ് ഈ മരുന്ന് ഏറ്റവും ഫലപ്രദമാണെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞത്.
കഴിഞ്ഞ 30 വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ മരുന്നിന് സർക്കാർ അംഗീകാരം ലഭിച്ചത്.
മരുന്ന് പരീക്ഷിച്ച ഒരു രോഗിയിൽ കാൻസർ കോശങ്ങള്‍ കരിയിച്ച് കളയാനുള്ള കീമോതെറാപ്പിയും റേഡിയേഷനും മറ്റും പരാജയപ്പെട്ട സാഹചര്യത്തിലാണ് വെനെട്ടോക്ലാക്സ് എന്ന മരുന്നിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
ഈ മരുന്ന് കഴിക്കുന്നത് വഴി കാൻസർ കോശങ്ങൾ വളരാൻ കാരണമാകുന്ന BCL-2 എന്ന ഓവർ ആക്റ്റീവ് പ്രോട്ടീൻ പൂർണമായും ഇല്ലാതാക്കുകയും അതുവഴി രോഗബാധിത കോശങ്ങള്‍ അലിയിച്ചു കളയുകയും ചെയ്യുമെന്ന് ദി വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ചിന്റെ തലവൻ പ്രൊഫസർ ഡേവിഡ് ഹുയാങ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
മാത്രമല്ല , പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു മരുന്നിന്റെ ഫലമെന്ന് The Royal Melbourne Hospital and Victorian Comprehensive Cancer Centre -ലെ ഹെമറ്റോളജിസ്റ് ആയ ഡോ മേരി ആൻ ആൻഡേഴ്സൺ അറിയിച്ചു .
കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയും യൂറോപ്പിയൻ യൂണിയനും അംഗീകരിച്ച ഈ മരുന്ന് 2013 മുതൽ ഏതാണ്ട് 100 ഓളം പേരിൽ പരീക്ഷണം നടത്തി കഴിഞു.
ഈ പരീക്ഷണങ്ങൾ വിജയിച്ച സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിൽ ഇത് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രെഷന്റെ അംഗീകാരം നേടിയത്.
വെനെട്ടോക്ലാക്സിനെ ഫാർമസ്യൂട്ടിക്കൽ ബെനെഫിറ് സ്കീമിൽ ഉൾപ്പെടുത്തുക എന്നതാണ് ഹുയാങ്ങിന്റെ അടുത്ത ലക്‌ഷ്യം.
കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിൽ ഓരോ വർഷവും ഏകദേശം 1300 പേരെയാണ് Chronic Lymphocytic Leukaemia ബാധിക്കുന്നത്.