ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് കുറച്ചത്. 0.25 ശതമാനമായാണ് പലിശ നിരക്ക് കുറിച്ചിരിക്കുന്നത്.
കൊറോണവൈറസ് കൂടുതലായും പടർന്നത് മൂലം ആഗോളത്തിലത്തിലുള്ള നിക്ഷേപകർ പരിഭ്രാന്തരായി ബില്യൺ കണക്കിന് ഡോളർ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പിൻവലിക്കുകയാണ്.
ഇത് ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥക്ക് വലിയൊരു പ്രത്യാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് RBA ഗവർണ്ണർ ഫിലിപ്പ് ലോവെ അറിയിച്ചു.
ഇതുമൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുന്നത് തടയാനാണ് ഇത്തരമൊരു നടപടിയെന്ന് ലോവെ വ്യക്തമാക്കി.
ഈ മാസമാദ്യം റിസർവ് ബാങ്ക് 0.5 ശതമാനമായി പലിശ നിരക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി ഇപ്പോൾ വീണ്ടും പലിശ നിരക്ക് കുറിച്ചിരിക്കുന്നത്.
ഈ വർഷം ആകെ ഡോളറിന്റെ മൂല്യം 20 ശതമാനമാണ് ഇടിഞ്ഞത്.