മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ LEK പുറത്തിറക്കിയ 'ദ എലഫന്റ് അറ്റ് ദ ഡോര്‍' എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യ-കേന്ദ്രീകൃതമായ രീതിയില്‍ ഓസ്‌ട്രേലിന്‍ സര്‍വകലാശാലകള്‍ മാറണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.
ചൈനയിലെ ജനസംഖ്യാഘടനയില്‍ വരുന്ന മാറ്റങ്ങളും, പല ചൈനീസ് സര്‍വകലാശാലകളും ലോകോത്തര നിലവാരം കൈവരിക്കുന്നതും കാരണം ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇതോടൊപ്പം ഓസ്‌ട്രേലിയയും ചൈനയുമായുള്ള നയതന്ത്രപ്രശ്‌നങ്ങളും വിദ്യാഭ്യാസ മേഖലയെ ബാധിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.
നിലവില്‍ വര്‍ഷം തോറും 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ചൈനീസ് വിദ്യാര്ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. ഇത് അഞ്ചു മുതല്‍ 10 ശതമാനം വരെയായി കുറയാം എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റി പഠന പ്രായത്തിലുള്ളവരുടെ എണ്ണം കൂടി വരികയാണ്. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനങ്ങളില്ലെന്നും, വിദേശ ബിരുദങ്ങള്‍ക്ക് ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴും മികച്ച സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും LEK ചൂണ്ടിക്കാട്ടി.

Source: AAP
ഇത് പ്രയോജനപ്പെടുത്താന്‍ ഓസ്‌ട്രേലിയയിലെ സര്‍വകലാശാലകള്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്നാണ് ശുപാര്‍ശ.
തൊഴില്‍സാധ്യത നല്‍കുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ വര്ദ്ധിപ്പിക്കാനും, ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ടാക്കാനും ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണം.
ചൈനീസ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തില്‍ കൂടുതല്‍ ആശങ്കയുള്ളവരാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്നും റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ എട്ടു പ്രമുഖ സ്ഥാപനങ്ങളെക്കാള്‍ രണ്ടാം നിരയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കാകും ഇന്ത്യന്‍-കേന്ദ്രീകൃത മാറ്റങ്ങള്‍ വരുത്താന്‍ കഴിയുക.
ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കിയ നയങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമാകില്ലെന്ന് LEK യിലെ അനിപ് ശര്‍മ്മ പറഞ്ഞു.