സൗത്ത് ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂ സൗത്ത് വെയില്‍സിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില പുതിയ റെക്കോര്‍ഡിലേക്കെത്തി.
പടിഞ്ഞാറന്‍ ന്യൂ സൗത്ത് വെയില്‍സിലെ മെനിന്‍ഡീ, വില്‍കാനിയ, ഇവാന്‍ഹോ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച 48 ഡിഗ്രി വരെയാണ് ചൂട് അനുഭപ്പെട്ടത്. മൗണ്ട് ഹോപ്പ്, നൂന മേഖലകളില്‍ 47 ഡിഗ്രിയായിരുന്നു ചൂട്.
പശ്ചിമ സിഡ്‌നി മേഖലകളിലും 40 ഡിഗ്രിയോളമാണ് ചൂട്.

The swelter is set to continue with temperatures into the 40s expected across NSW. (AAP) Source: AAP
പല പ്രദേശങ്ങളിലും 80 വര്‍ഷത്തെ റെക്കോര്‍ഡ് താപനിലയാണ് ഇത്.
പോര്‍ട്ട് മക്വാറിക്ക് സമീപത്ത് ഓക്സ്ലി ഹൈവേയിലെ ടാര്‍ കനത്ത ചുടില്‍ ഉരുകിയൊലിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നു.
തൊട്ടടുത്തുള്ള പുഴയില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് വാല്‍ച്ച കൗണ്‍സില്‍ റോഡ് തണുപ്പിക്കുന്നത്.
വെള്ളത്തിന്‍രെ ദൗര്‍ലഭ്യവുമുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത് ചെയ്യുന്നതെന്ന് കൗണ്‍സില്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനത്ത് 230ഓളം പ്രദേശങ്ങളില്‍ കാട്ടുതീയും പടരുന്നുണ്ട്.
ചൂട് കൂടും
വെള്ളിയാഴ്ച പല പ്രദേശങ്ങളിലും ചൂട് ഇനിയും കൂടും. പശ്ചിമ സിഡ്‌നിയിലെ പെന്റിത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 45 ഡിഗ്രിയെങ്കിലും ചൂടുണ്ടാകും എന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ചയും ഞായറാഴ്ചയും സ്ഥിതി അല്‍പം മെച്ചപ്പെടുമെങ്കിലും അടുത്തയാഴ്ച വീണ്ടും വഷളാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത ചൂട് കാരണം നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

A dog plays in a sprinkler at Queens Park in Sydney as temperatures surpass 40C in several parts of Australia. Source: AAP
സിഡ്‌നി ട്രെയിനുകളുടെ പ്രവര്‍ത്തനത്തെയും കനത്ത ചൂട് ബാധിച്ചിരിക്കുകയാണ്. ട്രെയിനുകളിലെ എയര്‍ കണ്ടിഷണറുകള്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
യാത്രക്കാര്ക്ക് റെയില്‍വേ അധികൃതര്‍ സൗജന്യായി കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.