സിഡയിലെ ആഷ്ഫീൽഡിൽ ഞായറാഴ്ച രാത്രി ആണ് കേസിനാസ്പദമായ സംഭവം. ആഷ്ഫീഡിൽ നിന്നും ടാക്സിയിൽ കയറിയ യുവതി 58 കാരനായ രാജീവ് സേഥിയുടെ കഴുത്തിൽ കത്തി ചൂണ്ടുകയും പിന്നീട് തലയുടെ വലതുവശത്തായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
ആക്രമണം തടുക്കാനുള്ള ശ്രമത്തിനിടെ രാജീവിന്റെ കൈയ്ക്കും മുറിവേറ്റു എന്നാണ് റിപ്പോർട്ടുകൾ.
മോഷണശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
തലയിൽ നിന്നും രക്തം വാർന്നതിനെത്തുടർന്ന് രാജീവ് തനിയെ വണ്ടി ഓടിച്ചു പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അവിടെ വച്ചു പാരാമെഡിക്സ് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപതിയിൽ എത്തിച്ചു.
21 വർഷമായി ടാക്സി ഡ്രൈവർ ആയി ജോലിചെയ്യുന്നതിനിടെ നടന്ന ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു ഇതെന്നും ജീവൻ അപകടത്തിലാക്കി ജോലി ചെയ്യുന്നതിലും ഭേദം വീടിനുള്ളിൽ സുരക്ഷിതമായി കഴിയുന്നതാണെന്നും രാജീവ് സേഥി ടെൻ നെറ്റ് വർക്കിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 24 കാരിയെ അവരുടെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും മോഷണശ്രമത്തിനും ഇവർക്കെതിരെ കേസെടുത്തു.
ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും .
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

