SKIP TO MAIN CONTENT

സിഡ്‌നിയിലെ ബാലകൈരളി മലയാളം സ്‌കൂൾ പത്താം വാർഷികം ആഘോഷിക്കുന്നു

സിഡ്‌നിയിലെ ആദ്യ മലയാളം സ്‌കൂളായ ബാലകൈരളി പത്താം വാർഷികം ആഘോഷിക്കുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ആണ് മുഖ്യാതിഥി.

Balakairali anniversary
Source: Supplied

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

 

മെയ് 13 -ആം തീയതി ടൂംഗാബി പബ്ലിക് സ്‌കൂളിൽ വച്ചാണ് വാർഷികാഘോഷ പരിപാടികൾ നടക്കുന്നത്. ഉച്ച കഴിഞ്ഞ് രണ്ടര മുതൽ നാലര വരെ നടക്കുന്ന പരിപാടികളിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി ആയിരിക്കും.

വാർഷികാഘോഷത്തിന്റെ ഭാഗമായി ആൻ ഇന്ററാക്ടിവ് വർക്ക്ഷോപ്  ഫോർ കിഡ്സ് (An Interactive Workshop For Kids)  എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഏഴു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുമായി അദ്ദേഹം സംവദിക്കുന്നു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് balakairali@gmail.com എന്ന ഇമെയിൽ വിലാസത്തിൽ  ബന്ധപ്പെടാവുന്നതാണ് .

Balakairali anniversary
Source: Supplied

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now