SKIP TO MAIN CONTENT

സിഡ്‌നിയിലെ ഹോണ്‍സ്ബി ഷോപ്പിംഗ് സെന്ററില്‍ പൊലീസ് വെടിവയ്പ്പ്; നാലുപേര്‍ക്ക് പരുക്ക്

സിഡ്‌നിയിലെ ഹോണ്‍സ്ബി വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.

Mobile phone footage of the reported shooting at Hornsby Westfield.
Mobile phone footage of the reported shooting at Hornsby Westfield. Source: Twitter

1 min read

Published

Updated


Skip to article content

കൈയില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ക്കു നേരേയാണ് പൊലീസ് വെടിയുതിര്‍ത്തത്.

രാവിലെ 11.50ഓടെ സ്ഥലത്തെത്തിയ പൊലീസ്, കൈയില്‍ കത്തിയുമായി നിന്നയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഇയാള്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പല റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് വക്താവ് അറിയിച്ചു.

നാലു പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റതായി പൊലീസ് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷോപ്പിംഗിനെത്തിയ മൂന്നു സ്ത്രീകളാണ് പരുക്കേറ്റ മറ്റുള്ളവര്‍. പൊലീസും അക്രമിയുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ക്കും പരുക്കേല്‍ക്കുകയായിരുന്നു. 60നും 80നും ഇടയില്‍ പ്രായമുള്ളവരാണ് ഈ സ്ത്രീകള്‍.

പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്ന ഒരു 23കാരനാണ് അക്രമി. ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാളെ കാണാതായതായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊലീസിനെതിരെ അക്രമി കത്തി വീശുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ സൂചിപ്പിച്ചു. ഇയാളുടെ വയറ്റിലാണ് പൊലീസ് വെടിവച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now