SKIP TO MAIN CONTENT

സിഡ്‌നിയിലെ പെൻറിത്ത് മലയാളി കൂട്ടായ്മ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു

സിഡ്‌നിയിലെ പെൻറിത്ത് മലയാളി കൂട്ടായ്മ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 ന് കിങ്‌സ്‌വുഡിൽ വച്ച് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി.

Mega thiruvathira
Source: Supplied

1 min read

Published

Updated


Skip to article content

ഓഗസ്റ്റ് 18 ന് നടക്കുന്ന മെഗാ തിരുവാതിരയിൽ പ്രായഭേദമന്യേ നൂറോളം പേർ അണിനിരക്കും. ന്യൂ സൗത്ത് വെയിൽസിൽ ആദ്യമായാണ് ഇത്തരത്തിലൊരു നൃത്ത പരിപാടി സംഘടിപ്പിക്കുന്നത്.

200 ഓളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.

പെൻറിത്ത് മേയർ കൗൺസിലർ ജോൺ തൈൻ, ടാന്യയ ഡേവിസ് എം പി തുടങ്ങിയ വിശിഷ്ടഅതിഥികളും ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പെൻറിത്ത് മലയാളി കൂട്ടായ്മയുടെ സംഘാടകരെ    ബന്ധപ്പെടാവുന്നതാണ്.

Mega thiruvathira
Source: Supplied

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now