ന്യു സൗത്ത് വെയിൽസിലെ ചാറ്റ്‌സ് വുഡ് എക്സ്ചെയ്ഞ്ചിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ രാജ്യമൊട്ടാകെയുള്ള ടെൽസ്ട്ര സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.
മൊബൈൽ, ലാൻഡ്‌ലൈൻ, എൻ ബി എൻ സേവനങ്ങളെയെല്ലാം ഇതു സാരമായി ബാധിച്ചിട്ടുണ്ടെന്നും സേവനം എത്രയും വേഗം സാധാരണ നിലയിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ടെൽസ്ട്ര അറിയിച്ചിട്ടുണ്ട്.
ഇതുമൂലം തെറ്റായ എസ് എം എസ് സന്ദേശങ്ങൾ പല ഉപഭോക്താക്കളിലേക്ക് എത്താൻ സാധ്യതയുള്ളതായും കമ്പനി അറിയിച്ചു .
Share

