SKIP TO MAIN CONTENT

സിഡ്‌നിയില്‍ വാഷിംഗ് മെഷീന് തീപിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; മുന്നറിയിപ്പുമായി അധികൃതർ

സിഡ്നിയിലെ ഓബണിൽ വാഷിംഗ് മെഷീന് തീപിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. സാംസങ് വാഷിംഗ് മെഷീനാണ് തീപിടിച്ചത്. തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിട്ടുള്ള വാഷിംഗ് മെഷീനാണോ കൈവശമുള്ളത് എന്ന കാര്യം സാംസങ് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന എല്ലാവരും പരിശോധിക്കണമെന്ന് ന്യൂ സൌത്ത് വെയിൽസ് സർക്കാർ നിർദേശിച്ചു.

Samsung washing machine accident
Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

സാംസങിന്റെ ആറ് മോഡലുകളിലുള്ള വാഷിംഗ് മെഷീനുകൾ കഴിഞ്ഞ വർഷം തിരിച്ചുവിളിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഗണത്തിൽപ്പെടുന്ന ഏതെങ്കിലും മോഡൽ ആണോ അപകടം ഉണ്ടാക്കിയതെന്ന കാര്യം  അന്വേഷിച്ച്‌ വരികയാണെന്ന് ഫെയർ ട്രേഡിങ്ങ് വിഭാഗവും അഗ്നിശമനസേനയും  അറിയിച്ചു.

ഈ മോഡലുകളിൽപ്പെട്ട 144,000- ഓളം വാഷിംഗ് മെഷിനുകളാണ് ഓസ്‌ട്രേലിയയിൽ വിറ്റഴിച്ചത്.  തിരിച്ചു വിളിച്ചെങ്കിലും ഈ ഗണത്തിൽപ്പെട്ട ആയിരക്കണക്കിന് വാഷിംഗ് മെഷീനുകൾ ഇപ്പോഴും ഓസ്‌ട്രേലിയയിൽ പലയിടങ്ങളിലും ഉപയോഗത്തിൽ ഉണ്ടെന്ന് ഫെയർ ട്രേഡിങ്ങ് കമ്മിഷണർ റോഡ് സ്റ്റോവ് എ ബി സി യോട് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് തിരിച്ചുവിളിക്കാനുള്ള നിർദ്ദേശം സർക്കാർ ആവർത്തിച്ചത്. 

താഴെ കൊടുത്തിരിക്കുന്ന മോഡലുകളിലുള്ള സാംസങ് വാഷിംഗ് മെഷീനുകളുടെ ഉപഭോക്താക്കൾക്ക് അവ തിരിച്ചു നൽകാം. ഇതിനു പകരം പുതിയ വാഷിംഗ് മെഷീനോ പണമോ തിരിച്ചു നൽകണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.  ഇതിനായി ഫെയർ ട്രേഡിങ്ങ് വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ സാംസങിനെ നേരിട്ട് ബന്ധപ്പെടാം.

സിഡ്‌നിയിൽ ഉണ്ടായ അപകടം ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പാണെന്ന് ന്യു സൗത്ത് വെയിൽസ്‌ ഇന്നോവേഷൻ ആൻഡ് റെഗുലേഷൻ വിഭാഗം മന്ത്രി വിക്ടർ ഡോമിനെല്ലോ പറഞ്ഞു.

ഇത്തരത്തിൽ തിരിച്ചു വിളിച്ച വാഷിംഗ് മെഷീൻ ഉപയോഗിച്ചതുമൂലം ഈ വർഷം ആദ്യം സിഡ്‌നിയിലെ ഒരു ചൈൽഡ് കെയറിനു തീപിടുത്തമുണ്ടാകുകയും 78 -ഓളം കുട്ടികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ 200- ഓളം അപകടങ്ങളാണ് 2010 മുതൽ ഓസ്‌ട്രേലിയയിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്.

അതിനാൽ, കൈവശമുള്ള വാഷിംഗ് മെഷീനുകൾ ഈ മോഡലുകൾ ആണോ എന്ന് പരിശോധിക്കുക. ആണെങ്കിൽ ഇവ നിർബന്ധമായും തിരികെ നൽകേണ്ടതാണ്.

SW75V9WIP/XSA

SW80SPWIP/XSA

SW70SPWIP/XSA

SW65V9WIP/XSA

WA85GWGIP/XSA

WA85GWWIP/XSA


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now