SKIP TO MAIN CONTENT

സൈക്കിള്‍ ചവിട്ടുന്നതിനിടെ മൊബൈലില്‍ സംസാരിച്ചയാള്‍ക്ക്‌ 400 ഡോളര്‍ പിഴ

സൈക്കിള്‍ ചവിട്ടുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്ത്രീക്ക് പെര്‍ത്ത് പോലീസ് 400 ഡോളര്‍ പിഴയിട്ടു.

A cyclist in Armadale was fined $400 for using her mobile phone while riding a bike.
A cyclist in Armadale was fined $400 for using her mobile phone while riding a bike. Source: ABC, Twitter: @WAPoliceTraffic

1 min read

Published


Skip to article content

കാറോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈകൊണ്ടെടുക്കാന്‍ പാടില്ലെന്ന് ഏവര്‍ക്കും അറിയാം.

എന്നാല്‍ സൈക്കിള്‍ ചവിട്ടുമ്പോഴും ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ പൊലീസ്.

സൈക്കിളിംഗിനിടെ ഫോണില്‍ സംസാരിച്ച സ്ത്രീക്ക് 400 ഡോളര്‍ പിഴശിക്ഷ നല്‍കിയ കാര്യം ട്വിറ്ററിലൂടെയാണ് പൊലീസ് വെളിപ്പെടുത്തിയത്. പെര്‍ത്തിലെ അര്‍മഡൈലിലായിരുന്നു സംഭവം.

മകളുമായി സംസാരിക്കാനാണ് താന്‍ ഫോണെടുത്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയിയല്‍ 2011 മുതല്‍ മോട്ടോര്‍ വാഹനമോടിക്കുന്നവര്‍ക്കും സൈക്കിള്‍ ചവിട്ടുന്നവര്‍ക്കും മൊബൈല്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ ഒരേ നിയമമാണെന്ന് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ മൈക്ക് സ്പാര്‍ക്ക്മാന്‍ പറഞ്ഞു.

അതേസമയം, സൈക്കിള്‍ ചവിട്ടുമ്പോള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് മൊബൈലില്‍ സംസാരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now