SKIP TO MAIN CONTENT

സാൽമോണല ബാക്ടീരിയ: കോള്‍സിലെയും വൂള്‍വർത്ത്സ്സിലെയും ലെറ്റ്യൂസ് തിരിച്ചുവിളിക്കുന്നു

ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റ്‌ ശൃംഖലകളായ കോൾസ്, വൂൾവർത്ത് വിവിധ തരം ലെറ്റ്യൂസ് പാക്കെറ്റുകൾ രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു. സാൽമോണല എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഈ നടപടി.

lettuce recalled
Salad leaves - from garden Date: Source: AAP

1 min read

Published

Updated

By Salvi Manish


Skip to article content

വിക്ടോറിയൻ കമ്പനിയായ ട്രൈപോഡ് ഫാർമെർസ് വിതരണം ചെയ്യുന്ന കോൾസ് 4 ലീഫ് മിക്സ്‌, വൂൽ വർത്ത്സ് സലാഡ് മിക്സ്‌, സൂപ സലാഡ് മിക്സ്‌, വാഷ്‌ ആൻഡ്‌ ടോസ് സലാഡ് മിക്സ്‌ എന്നീ ബ്രണ്ടുകളാണ് കോൾസും, വൂൾവർത്തും തിരിച്ചു വിളിച്ചിരിക്കുന്നത്. ഇവ വാങ്ങിയവർ എത്രയും വേഗം കളയുകയോ ഇത് വാങ്ങിയ കടയിൽ തന്നെ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നു ഹെൽത്ത്‌ ആൻഡ്‌ ഹ്യുമൻ സർവിസെസ്‌ വിഭാഗം അറിയിച്ചു.

 

സാധാരണ വളരെ കുറച്ചു സാൽമോണല കേസുകൾ മാത്രമാണ് ഓരോ വർഷവും കണ്ടുവരാറുള്ളത്.എന്നാൽ ഈ വര്ഷം ഇതിനകം തന്നെ 28 പേർക്ക് ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു.

ഫെബ്രുവരി 14 വരെ കാലാവധിയുള്ള മൂന്ന് തരം ലെറ്റ്യൂസിൻറെ പാക്കെറ്റുകളുടെ രണ്ടു ബാച്ചിലും സാൽമോണലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Salad mix recalled
Source: Supplied

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now