SKIP TO MAIN CONTENT

സീറോ പ്രോജക്റ്റ്: തെരുവിൽ കഴിയുന്ന എല്ലാവർക്കും അഭയം ഒരുക്കി അഡ്‌ലൈഡിൽ സന്നദ്ധ സംഘടനകൾ

തെരുവിൽ ഉറങ്ങുന്നവർക്ക് സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കാൻ അഡ്‌ലൈഡിൽ മുപ്പതോളം സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. "സീറോ പ്രോജക്റ്റ് " ('Zero Project') എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം 2020 ഓട് കൂടി എല്ലാവർക്കും സുരക്ഷിതമായ അഭയസ്ഥാനം നൽകുക എന്നതാണ്.

The Zero Project aims at ending homelessness

1 min read

Published

Updated


Skip to article content

അഡ്‌ലൈഡ് നഗരത്തിലെ പാർക്കുകളിലും, പാലങ്ങൾക്കടിയിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലുമായി രാത്രി മുഴുവൻ  നടന്ന് തെരുവിൽ ഉറങ്ങുന്നവരെ കണ്ടെത്തുകയാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ.

"സീറോ പ്രോജക്റ്റ് " ('Zero Project') എന്ന് പേരിട്ടിരിക്കുന്ന ഈ ആശയത്തിന്റെ ലക്ഷ്യം 2020 ഓട് കൂടി അഡ്‌ലൈഡ് നഗരത്തിലെ ഭവനരഹിതരുടെ എണ്ണം സീറോ ആക്കുക എന്നതാണ്.

അതിൻറെ ആദ്യ പടിയായി രാത്രി ഉറക്കമൊഴിച്ച് നടന്ന് തെരുവിൽ ഉറങ്ങുന്നവരെ കണ്ടെത്തി അവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഭവനരഹിതരുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അവർക്ക് അർഹമായ താമസസ്ഥലം കണ്ടെത്തുക എന്നുള്ളതാണ് അടുത്ത ഘട്ടം.

രണ്ട് ദിവസത്തെ ശ്രമം കൊണ്ട് തന്നെ തെരുവിൽ ഉറങ്ങുന്ന 143 പേരെ കണ്ടെതാൻ സാധിച്ചതായി സന്നദ്ധ പ്രവർത്തകയായ റെനേ ജോൺസ്‌ പറയുന്നു. അടുത്ത പടിയായി ഇവർക്ക് അനുയോജ്യമായ  നിലനിൽക്കുന്ന താമസസൗകര്യങ്ങൾ ഒരുക്കും. അഡ്‌ലൈഡ്  നഗരത്തിൽ പദ്ധതി വിജയകരമായാൽ പ്രവർത്തനം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now