SKIP TO MAIN CONTENT

സെൻസസിൽ പങ്കെടുക്കാനുള്ള അവസാന ദിവസം ഇന്ന്

ഓസ്ട്രേലിയൻ സെൻസസിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് സെൻസസ് പൂർത്തിയാക്കാത്തവരിൽ നിന്ന് വേണമെങ്കിൽ പിഴ ഇടാക്കാൻ കഴിയുമെന്ന് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എ ബി എസ്) അറിയിച്ചു.

Census 2016
Source: SBS

1 min read

Published

Updated

By Deeju Sivadas, Salvi Manish


Skip to article content

ഓഗസ്റ്റ് ഒന്പതിനായിരുന്നു സെൻസസ് രാവെങ്കിലും, ഓൺലൈൻ ഫോമോ പേപ്പർ ഫോമോ പൂരിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 23 വരെയുണ്ടാകുമെന്ന് എ ബി എസ് അറിയിച്ചിരുന്നു.  ഇനിയും സെൻസസിൽ പങ്കെടുക്കാത്തവർ എത്രയും വേഗം ഓൺലൈൻ ആയി ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്.

നിങ്ങൾക്ക് തപാലിൽ ലഭിച്ചിരിക്കുന്ന 12 അക്ക ലോഗിൻ നമ്പർ  ഉപയോഗിച്ച് വേണം സെൻസസ് ഫോം പൂരിപ്പിക്കാൻ. ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാൻ മറക്കരുതെന്നും  എ ബി എസ് അധികൃതർ അറിയിച്ചു. ഫോം പൂരിപ്പിക്കുന്നതിൽ എന്തെകിലും ബുദ്ധിമ്മുട്ടനുഭവപ്പെട്ടാൽ സെപ്റ്റംബർ അവസാനം വരെ, എല്ലാ ദിവസവും രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുമണി വരെ പ്രവർത്തിക്കുന്ന സെൻസസ് ഇൻക്വയറി സർവീസിൽ വിളിച്ച് സംശയങ്ങൾ തീർക്കാവുന്നതാണ്.

സെൻസസ് രാവിൽ എ ബി എസ് ഇന്റെ വെബ്സൈറ്റ് തകർന്നതോടെ ഭൂരിഭാഗം ആളുകൾക്കും സെൻസസിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് ഒമ്പതിന് സെൻസസിൽ പങ്കെടുക്കാൻ സാധിക്കാത്തവരെ ഫീൽഡ് ഓഫീസർമാർ നേരിൽ സമീപിക്കുകയും ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നത് നിർബന്ധമാണ്. പങ്കെടുക്കാത്ത പക്ഷം ഇവർക്ക് എ ബി എസ് -ൽ നിന്നും ഇതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിക്കും. ഓസ്‌ട്രേലിയയിലെ സെൻസസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ട് 1905 പ്രകാരം ഓസ്‌ട്രേലിയൻ സ്റ്റാറ്റിസ്റ്റീഷ്യന് ഇതിന് അധികാരം ഉണ്ടെന്ന് സെൻസസ് മേധാവി ഡങ്കൻ യങ് സൂചിപ്പിച്ചു.

ഇത് ലഭിച്ച ശേഷവും പങ്കെടുക്കാത്തവരെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യയൂഷൻറെ അടുക്കലേക്ക് നിർദ്ദേശിക്കുകയും  ഇവർക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്ന് ഡങ്കൻ യങ് അറിയിച്ചു.

ഇതിൻറെ വിശദാംശങ്ങൾ ഈ ഓഡിയോ റിപ്പോർട്ടിൽ കേൾക്കാം

കൂടുതൽ വിവരങ്ങൾക്ക് സെൻസസ് എ ബി എസ് ഇൻറെ വെബ്സൈറ്റ് സന്ദർശിക്കുക.

സെൻസസ് ഇൻക്വയറി സർവീസിൽ വിളിക്കേണ്ട നമ്പർ 1300 214 531


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now