സൗത്ത് ഓസ്‌ട്രേലിയയിൽ വാഹനത്തിൽ നിന്നും മാലിന്യം പുറത്തേക്കെറിഞ്ഞാൽ $210 പിഴ; മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

സൗത്ത് ഓസ്‌ട്രേലിയയിൽ കാറിൽ നിന്നും മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവരിൽ നിന്നും ഇനി മുതൽ $210 പിഴ ഈടാക്കും. മെയ് ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.

Woman throwing bottle out car window

Source: Getty Imgaes

മൂന്ന് മാസം മുൻപ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയമമാണ് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

റോഡിലേക്കെറിയുന്ന മാലിന്യങ്ങളുടെ അപകടസാധ്യത കണക്കിലെടുത്താവും പിഴ നിർണയിക്കുന്നത്. പൊതുവായുള്ള മാലിന്യങ്ങൾക്ക് 210 ഡോളറും കത്തിച്ച സിഗരറ്റ് പുറത്തേക്കിടുന്നവർക്ക് 500 ഡോളറുമാകും പിഴ.

കാറിൽ യാത്ര ചെയ്യുന്നവർ മാലിന്യങ്ങൾ റോഡുകളിലേക്കും ഹൈവേയിലേക്കും വലിച്ചെറിയുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്.

ഇത് ഇവിടുത്തെ മാലിന്യം വർധിപ്പിക്കുന്നതിന് ഒരു കാരണമാണ്. ഇതിനു ഒരു പരിഹാരം എന്ന രീതിയിലാണ് ഇത്തരത്തിൽ ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് പരിസ്ഥിതി മന്ത്രി ഇയാൻ ഹണ്ടർ പറഞ്ഞു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

 


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now