SKIP TO MAIN CONTENT

സ്വജനപക്ഷപാതം അംഗീകരിക്കില്ല; തെറ്റുപറ്റിയാല്‍ തിരുത്തും: യെച്ചൂരി

സി പി എം ഭരണത്തില്‍ സ്വജനപക്ഷപാതം പാടില്ലെന്നും, അത്തരം തെറ്റുപറ്റിയാല്‍ തിരുത്തുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം സിഡ്‌നിയില്‍ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുകയായിരുന്നു.

Yechuri
Source: SBS

1 min read

Published

Updated

By Deeju Sivadas


Skip to article content

യാത്രയിലായിരുന്നതിനാല്‍ കേരളത്തിലെ വിഷയങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, കേരളത്തില്‍ ജനങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് കേരളത്തില്‍ ഒന്നും തെറ്റായി ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റുതിരുത്താന്‍ അല്‍പം സമയമെടുത്തേക്കാം, എന്നാല്‍ തിരുത്താതെ പോകില്ലെന്നും യെച്ചൂരി പറഞ്ഞു.

വി എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, ഇതേക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അടുത്ത പി ബി യോഗത്തിന് മുമ്പ് കിട്ടുമെന്നും, അതിനു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ പാകിസ്ഥാനുമായി ചര്ച്ച നടത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും രാജ്യദ്രോഹിയെന്ന് വിളിക്കുമോ എന്ന് യെച്ചൂരി ചോദിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കേള്‍ക്കാം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now