സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മയക്കുമരുന്ന് ഉപയോഗത്തിനായി ചെലവാക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര#് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്.
തൊഴില്‍തേടുന്നവര്‍ ഏറ്റവുമധികം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുന്ന കാന്റര്‍ബറി-ബാങ്ക്‌സ്ടൗണ്‍ മേഖലകളെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള നിയമം പാര്‍ലമെന്റില്‍ പാസായാല്‍, രണ്ടു വര്‍ഷത്തേക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക.
മയക്കുമരുന്ന് ഉപയോഗം മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ഈ പ്രദേശങ്ങളില്‍ കൂടുതലാണ് എന്നാണ് കണക്കുകള്‍.
കാന്റര്‍ബറി-ബാങ്ക്‌സ്ടൗണ്‍ മേഖലകളിലെ തൊഴില്‍രഹിതരായ 12,000ഓളം പേരാണ് ന്യൂസ്റ്റാര്‍ട്ട് അലവന്‍സും, യൂത്ത് അലവന്‍സും കൈപ്പറ്റുന്നത്. ഇതില്‍ 1750 പേര്‍ക്ക് ആദ്യഘട്ടമായി പരിശോധന നടത്താനാണ് സര്‍ക്കാരിന്റെ നീക്കം.
ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞാല്‍ അവരുടെ ആനൂകൂല്യത്തിന്റെ 80 ശതമാനവും ബേസിക്‌സ് കാര്‍ഡ് എന്ന പുതിയ കാര്‍ഡുകളിലേക്ക് മാറ്റും. ഭക്ഷണം വാങ്ങാനും, ചൈല്‍ഡ്‌കെയര്‍, വാടക തുടങ്ങിയ ചെലവുകള്‍ക്കും മാത്രമേ ഈ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാന്‍ കഴിയൂ.
രണ്ടാം തവണയും ഉപയോഗം തെളിഞ്ഞാല്‍ പരിശോധയുടെ ഫലം അവരില്‍ നിന്ന് തന്നെ ഇടാക്കും. അവരെ ചികിത്സക്കായി അയക്കുകയും ചെയ്യും.
എന്നാല്‍ ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍സ് പാര്‍ട്ടിയും ഈ വിവാദ നിര#്‌ദ്ദേശത്തോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രോസ് ബെഞ്ച് സെനറ്റര്‍മാരുടെ പിന്തുണ കിട്ടിയാല്‍ മാത്രമേ ബില്‍ പാസാക്കാന്‍ സര്ക്കാരിന് കഴിയൂ.

