ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ ബഹുഭാഷാ മാധ്യമശൃംഖലയായ എസ് ബി എസിന്റെ മലയാളം ഭാഷാ പരിപാടിയില്‍ പാര്‍ട്-ടൈം പ്രൊഡ്യൂസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സിഡ്‌നിയിലെയോ മെല്‍ബണിലെയോ ഓഫീസിലേക്കു വേണ്ടിയാണ് പ്രൊഡ്യൂസറെ തേടുന്നത്.
റേഡിയോയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും വാര്‍ത്തകളും മറ്റു പരിപാടികളും തയ്യാറാക്കുകയും അവതരിപ്പിക്കുകയുമാണ് പ്രൊഡ്യൂസറുടെ ചുമതല. സിഡ്‌നിയിലെ ആര്‍ട്ടാര്‍മനിലുള്ള എസ് ബി എസ് ആസ്ഥാനത്തോ, മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറിലുള്ള എസ് ബി എസ് ഓഫീസിലോ പ്രവര്‍ത്തിക്കാന്‍ കഴിയും.
മാധ്യമരംഗത്ത് - പ്രത്യേകിച്ചും വാര്‍ത്തകളും വാര്‍ത്താനുബന്ധ പരിപാടികളും തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും - മുന്‍പരിചയമുള്ളവര്‍ക്കാണ് പ്രഥമ പരിഗണന.
ഞങ്ങള്‍ പ്രതീക്ഷിക്കുന്ന യോഗ്യതകള്‍ ഇവയാണ്:
- The ability to research, write, produce, translate and present audio content on air and/or online platforms;
- The ability to craft engaging abstracts for online and social media (an understanding of SEO and CMS would be an advantage);
- Proficiency in Malayalam as well as English. As part of our interview process, you will be asked to undertake a language assessment task.
തെരഞ്ഞെടുക്കപ്പെടുന്ന പ്രൊഡ്യൂസര്‍ പരിപാടി ആവശ്യപ്പെടുന്ന വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധമായിരിക്കണം.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് എസ് ബി എസ് മലയാളം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ദീജു ശിവദാസിനെ 02 9430 2832 എന്ന നമ്പരിലോ, Deeju.Sivadas@sbs.com.au എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
ഡ്യൂട്ടി സ്റ്റേറ്റ്‌മെന്റിനും, അപേക്ഷകള്‍ സമര്‍പ്പിക്കാനും എസ് ബി എസ് കരിയര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകളും വിശദാംശങ്ങളും അറിയാന്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

