വാര്‍ത്തകളുടെയും വിശേഷങ്ങളുടെയും ലോകത്തേക്ക് സ്വാഗതം...
ഓസ്ട്രേലിയൻ മലയാളികൾ അറിയാൻ ആഗ്രഹിക്കുന്ന/അറിഞ്ഞിരിക്കേണ്ട വാർത്തകളും വിവരങ്ങളും കണ്ടെത്താനും, നിഷ്പക്ഷവും സന്തുലിതവുമായി അവതരിപ്പിക്കാനും നിങ്ങൾക്ക് കഴിവുണ്ടോ?
എങ്കിൽ SBS മലയാളത്തിന്റെ ഭാഗമാകാം.
എസ് ബി എസ് മലയാളത്തിന്റെ റേഡിയോ പരിപാടികളും ഓൺലൈൻ പരിപാടികളും തയ്യാറാക്കാനും, അവതരിപ്പിക്കാനും കഴിയുന്ന മാധ്യമപ്രവർത്തകർക്കാണ് അവസരമുള്ളത്.
പാർട്ട്-ടൈം അടിസ്ഥാനത്തിൽ, സ്ഥിരം തസ്തികയിലേക്കാണ് നിയമനം.
സിഡ്നിയിലോ മെൽബണിലോ ഉള്ളവർക്കാകും അവസരം. ഓസ്ട്രേലിയയിൽ തൊഴിൽ ചെയ്യാൻ നിയമപരമായ അവകാശമുണ്ടാകുകയും വേണം.
ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെക്കുറിച്ച് വ്യക്തമായ അവഗാഹവും, മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും അനിവാര്യമാണ്.
പ്രൊഡ്യൂസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ ഇവയാണ്
- മലയാളത്തിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യം. ഇന്റർവ്യൂവിന്റെ ഭാഗമായി ഭാഷാ പ്രാവീണ്യ പരിശോധനയുണ്ടാകും.
- വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും കണ്ടെത്താനും, എഴുതാനും, റേഡിയോ/ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് യോജിക്കുന്ന തരത്തിൽ നിർമ്മിച്ച് അവതരിപ്പിക്കാനുമുള്ള കഴിവ്.
- ഓസ്ട്രേലിയൻ മലയാളികൾക്ക് അറിയാൻ താൽപര്യമുള്ളതും അറിഞ്ഞിരിക്കേണ്ടതുമായ മറ്റു പരിപാടികൾ ഓഡിയോ രൂപത്തിൽ തയ്യാറാക്കാനും അവതരിപ്പിക്കാനുമുള്ള വൈദഗ്ധ്യം.
- ഓൺലൈൻ/സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ രീതിയിൽ തലക്കെട്ടുകൾ തയ്യാറാക്കാനുള്ള കഴിവ്. (SEO, CMS എന്നിവയിലുള്ള വൈദഗ്ധ്യം അഭികാമ്യം)
- ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രൊഫഷണൽ ഉപയോഗ പരിചയം അഭികാമ്യം.
കൂടുതൽ വിശദാംശങ്ങൾ അറിയാൻ എസ് ബി എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസിനെ deeju.sivadas@sbs.com.au എന്ന ഇമെയിലിൽ ബന്ധപ്പെടാം.