മലയാള ഭാഷയിൽ വാർത്തകൾ എഴുതാനും അവതരിപ്പിക്കാനും കഴിവുള്ളയാളാണോ നിങ്ങൾ?
ഓസ്ട്രേലിയൻ മലയാളി സമൂഹം അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ കണ്ടെത്താനും, അവയെക്കുറിച്ച് അഭിമുഖങ്ങളും, ഫീച്ചറുകളും, പോഡ്കാസ്റ്റുകളും തയ്യാറാക്കാനും നിങ്ങൾക്ക് കഴിയുമോ?
എന്നാൽ എസ് ബി എസ് മലയാളത്തിൽ കാഷ്വൽ പ്രൊഡ്യൂസർ തസ്തികയിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാം.
ലോകത്ത് ഏറ്റവുമധികം ഭാഷകളിൽ പരിപാടികളുള്ള പൊതുമേഖലാ മാധ്യമസ്ഥാപനമാണ് എസ് ബി എസ്.
ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ സ്പെഷ്യൽ ബ്രോഡ്കാസ്റ്റിംഗ് സർവീസ് (SBS) ആക്ടിന്റെ അടിസ്ഥാനത്തിലാണ് എസ് ബിഎസ് പ്രവർത്തിക്കുന്നത്.
ഓസ്ട്രേലിയയിലെ ബഹുസ്വര സമൂഹത്തിന്റെ ശബ്ദമായി 45 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന എസ് ബി എസിൽ, 68ഓളം ഭാഷകളുണ്ട്.
എസ് ബി എസ് മലയാളത്തിനായി റേഡിയോ പരിപാടികളും, പോഡ്കാസ്റ്റുകളും തയ്യാറാക്കി അവതരിപ്പിക്കാനും, വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വാർത്തകളും ഫീച്ചറുകളും എഴുതാനുമാണ് കാഷ്വൽ പ്രൊഡ്യൂസറെ തേടുന്നത്.
സിഡ്നിയിലോ മെൽബണിലോ ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക.
മാധ്യമപ്രവർത്തനത്തിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
നിയമനം കാഷ്വൽ അടിസ്ഥാനത്തിലായതിനാൽ, പരിപാടിയുടെ ആവശ്യകതയ്ക്കനുസരിച്ചാകും ഷിഫ്റ്റുകൾ ലഭിക്കുക.
ആവശ്യമായ സാഹചര്യങ്ങളിൽ, വ്യാഴാഴ്ച രാത്രി എട്ടു മണിക്കും, ഞായറാഴ്ച രാത്രി ഒമ്പതു മണിക്കും സ്റ്റുഡിയോയിൽ നിന്ന് പരിപാടി അവതരിപ്പിക്കാനും കഴിയണം.
ബൂസ്റ്റർ ഷോട്ട് ഉൾപ്പെടെയുള്ള കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. (അല്ലെങ്കിൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇളവുണ്ടാകണം).
കൂടുതൽ വിശദാംശങ്ങൾക്ക് എസ് ബി എസ് മലയാളം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീജു ശിവദാസിനെ ബന്ധപ്പെടുക – Deeju.sivadas@sbs.com.au
മറ്റു നഗരങ്ങളിൽ കോൺട്രിബ്യൂട്ടർമാരാകാം
സിഡ്നിക്കും മെൽബണും പുറമേയുള്ള മറ്റ് ഓസ്ട്രേലിയൻ നഗരങ്ങളിൽ എസ് ബി എസ് മലയാളം കോൺട്രിബ്യൂട്ടർമാരെയും തേടുന്നുണ്ട്.
അഭിമുഖങ്ങളോ, പരിപാടികളോ തയ്യാറാക്കി അയച്ചു തരാൻ കഴിയുന്നവർക്കാണ് ഇതിനായി അപേക്ഷിക്കാവുന്നത്.
മാധ്യമപ്രവർത്തനത്തിൽ മുൻപരിചയമോ, പരിശീലനമോ ഉള്ളവർക്കാണ് മുൻഗണന.
Share

