1. കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഏതെല്ലാം; യാത്രക്ക് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....
കേരളത്തിലേക്ക് യാത്ര ചെയ്യാനായി ഏതെല്ലാം മാർഗങ്ങളാണ് ഉള്ളതെന്നും വിദേശ യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഏഷ്യ ട്രാവൽസിൽ ട്രാവൽ ഏജന്റായ പ്രദീഷ് മാർട്ടിൻ.
2. സംശയങ്ങൾ ബാക്കി; ഐശ്വര്യയുടെ മരണത്തിൽ സ്വകാര്യ അന്വേഷണ സമിതി രൂപീകരിക്കുമെന്ന് മാതാപിതാക്കൾ
ഐശ്വര്യയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ടിൽ തൃപ്തരല്ലാത്ത മാതാപിതാക്കൾ, സ്വകാര്യ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഇതേക്കുറിച്ച് ഐശ്വര്യയുടെ അച്ഛൻ അശ്വത് മുരളീധരൻ ചവിട്ടുപാറയും, കുടുംബവക്താവും എത്നിക്സ് കമ്യുണിറ്റിസ് കൗൺസിൽ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ പ്രസിഡന്റ് സുരേഷ് രാജനും സംസാരിക്കുന്നത് കേൾക്കാം
3. മലയാളം പഠിച്ച് മാർക്ക് നേടാം; വിക്ടോറിയയിലെ സ്കൂളുകളിൽ മലയാളം പഠിക്കാവുന്നത് ഇങ്ങനെ...
മലയാളം VET വിഷയമായി പഠിക്കുന്ന കുട്ടികൾക്ക് ഇത് എങ്ങനെ ഗുണം ചെയ്യും? മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള കുട്ടികൾക്കും ഇത് പ്രയോജനപ്പെടാൻ സാധ്യതയുണ്ടോ? ഇക്കാര്യങ്ങൾ മലയാളത്തിന് അംഗീകാരം ലഭിക്കാനായി പ്രവർത്തിച്ചവരിൽ ഒരാളായ ജോസ് ഇല്ലിപ്പറമ്പിൽ വിശദീകരിക്കുന്നത് കേൾക്കാം
4. ഓസ്ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിച്ച് 3 മലയാളി കുട്ടികൾ; ടൂർണമെന്റ് ഓഫ് മൈൻഡ്‌സ് രാജ്യാന്തര മത്സരത്തിൽ ജേതാക്കളായത് NTയിലെ ടീം
ടൂർണമെന്റ് ഓഫ് മൈൻഡ് സ് എന്ന മത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് STEM വിഭാഗത്തിൽ രാജ്യാന്തര തലത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഡാർവിനിലെ കുറച്ച് കുട്ടികൾ. ഏഴ് പേരടങ്ങുന്ന ടീമിലെ മൂന്ന് കുട്ടികളും മലയാളികളാണ്.
5. വിസ നിഷേധിക്കപ്പെട്ടവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് തന്നെ വീണ്ടും അപേക്ഷിക്കാം; സെക്ഷൻ 48 ബാർ എടുത്തുമാറ്റി
സെക്ഷൻ 48 ബാർ എന്ന നിബന്ധന ചില വിസാ വിഭാഗങ്ങൾക്ക് ബാധകമായിരിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്താണ് സെക്ഷൻ 48 ബാർ എന്നും ഈ മാറ്റം ഓൺഷോർ അപേക്ഷകരെ എങ്ങനെ സഹായിക്കുമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ്