SKIP TO MAIN CONTENT

എസ് ബി എസ് മെൽബൺ ഓഫീസില്‍ ഒരാള്‍ക്ക്‌ കൊറോണ ബാധ സ്ഥിരീകരിച്ചു; ഓഫീസ് താത്കാലികമായി അടച്ചു

എസ് ബി എസിന്റെ മെൽബൺ ഓഫീസിലെ ഒരാൾക്ക് കൊറോണവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മെൽബൺ ഓഫീസ് താല്‍ക്കാലികമായി അടച്ചു.

coronavirus
Source: SBS News

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ഓസ്‌ട്രേലിയന്‍ ദേശീയ പൊതുമേഖലാ മാധ്യമസ്ഥാപനമായ എസ് ബി എസിന്റെ മെൽബൺ ആസ്ഥാനമായുള്ള ഓഫീസിലെ ഒരാൾക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്.

ഞായറാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മെൽബൺ ഓഫീസ് പൂർണമായും ഞായറാഴ്ച അടച്ചിടുകയും, വൃത്തിയാക്കിയ ശേഷം തിങ്കളാഴ്ച തുറക്കുകയും ചെയ്തിരുന്നു.

ജൂൺ 25നു വ്യാഴാഴ്ചയാണ് ഈ അംഗം ഓഫീസിലുണ്ടായിരുന്നതെന്ന് എസ് ബി എസ് അറിയിച്ചു. 

വിക്ടോറിയൻ ആരോഗ്യ വകുപ്പ് അധികൃർ എസ് ബി എസിനെ ബന്ധപ്പെടുകയും മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചതായി അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഓഫീസും സ്റ്റുഡിയോയും ബുധനാഴ്ച (ജൂലൈ 1) വീണ്ടും അടച്ചു.

രോഗബാധ സ്ഥിരീകരിച്ച അംഗവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരെ ബന്ധപ്പെടാനായാണ് ഇത്.

മെൽബൺ ഓഫീസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ എസ് ബി എസ് നിർദ്ദേശം നൽകി.

മെൽബൺ നഗരത്തിലെ ഫെഡറേഷൻ സ്‌ക്വയറിലാണ് എസ് ബി എസിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. 

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now