ഭാഷ പഠിക്കുന്നതിന്റെ ഉപയോഗങ്ങൾ എന്ത് എന്ന് ചിത്രങ്ങളിലൂടെയോ വാക്കുകളിലൂടെയോ വിവരിച്ചു സമർപ്പിക്കാനായി എസ് ബി എസ് റേഡിയോ നടത്തിയ ദേശീയ ഭാഷാ മത്സരത്തിൽ 4000 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
80 വിവിധ ഭാഷകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള അപേക്ഷകൾ ലഭിച്ചുവെന്ന് എസ് ബി എസ് ഓഡിയോ ആൻഡ് ലാംഗ്വേജ് കോൺടെന്റ് വിഭാഗം ഡയറക്ടർ മാൻഡി വിക്സ് അറിയിച്ചു.
ആറ് വയസ്സുകാരനായ അയാൻ ഖാൻ മത്സര വിജയികളിൽ ഒരാളാണ്. ഉർദുവും പാഷ്‌തോയും പഠിച്ച അയാൻ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയാണ് പഠിക്കുന്നത്. ഇംഗ്ലീഷ് പഠിക്കുന്നത് കൊണ്ട് സ്കൂളിൽ നന്നായി സംസാരിക്കാൻ പറ്റുന്നുണ്ടെന്നും, കടകളിൽ പോകുമ്പോൾ സാധനങ്ങളുടെ പേരുകൾ വായിക്കാൻ പറ്റുന്നുണ്ടെന്നും അയാൻ പറയുന്നു.

Ayaan has been learning English for a year. Source: SBS
അതേ സമയം പഞ്ചാബി പഠിക്കുന്നതിലൂടെ ഇന്ത്യയിലുള്ള തന്റെ ബന്ധുക്കളുമായി സംസാരിക്കുവാനും കൂടുതൽ അടുക്കുവാനും സാധിക്കുന്നു എന്നാണ് ഹർനീപ് കൗർ പറയുന്നത്.
അഞ്ചു പ്രായവിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ഓരോ വിഭാഗത്തിലും വിജയിച്ച കുട്ടിക്കും, പഠിക്കുന്ന ഭാഷാ സ്കൂളിനും ഓരോ iPad Pro വീതം സമ്മാനമായി ലഭിക്കും.
എസ് ബി എസ് റേഡിയോയുടെ മൂന്നാമത് ദേശീയ ഭാഷാ മത്സര വിജയികൾ :
അയാൻ ഖാൻ (ആറ് വയസ്സ് )
ഹർനീപ് കൗർ (11 വയസ്സ്)
സമ്മർ ഫ്രിഷ് (14 വയസ്സ്)
കെൽസി ബൂത്ത് (16 വയസ്സ്)
ജോർജ് ലയെൻഡക്കേസ്(23 വയസ്സ്)