ഓസ്‌ട്രേലിയന്‍ ദേശീയ പൊതുമേഖലാ മാധ്യമസ്ഥാപനമായ എസ് ബി എസിന്റെ സിഡ്‌നി ആസ്ഥാനത്തുള്ള ന്യൂസ് റൂമിലെ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ന്യൂസ് റൂം താല്‍ക്കാലികമായി അടച്ചിട്ടു.
മാര്‍ച്ച് 20 വെള്ളിയാഴ്ചയാണ് ഈ അംഗം ഓഫീസിലുണ്ടായിരുന്നതെന്ന് എസ് ബി സ് അറിയിച്ചു.
കര്‍ശനമായി നടപ്പാക്കിയിരിക്കുന്ന അകലം പാലിക്കല്‍ നടപടികള്‍ കാരണം വളരെക്കുറച്ച് ജീവനക്കാരുമായി മാത്രമാണ് ഈ അംഗം നേരില്‍ സമ്പര്ക്കം പുലര്ത്തിയതെന്നും എസ് ബി എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സിഡ്‌നി ഓഫീസില്‍ ന്യൂസ് റൂമിനു പുറത്തുള്ള മറ്റൊരു ജീവനക്കാരെയും ഇത് ബാധിച്ചിട്ടില്ലെന്നും, ജീവനക്കാരുടെ സുരക്ഷയ്ക്ക് ഉന്നത പരിഗണന നല്‍കുന്നുണ്ടെന്നും എസ് ബി എസ് വ്യക്തമാക്കി.
വെള്ളിയാഴ്ച മുതല്‍ ന്യൂസ് റൂം പല തവണ വൃത്തിയാക്കിയിട്ടുണ്ടെന്നും, കൂടുതല്‍ അണുവിമുക്തമാക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ അടച്ചിട്ടതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അവശ്യസര്‍വീസായാണ് എസ് ബി എസിനെ പരിഗണിക്കുന്നത്. പ്രത്യേകിച്ചും ഈ സമയത്ത്. അതിനാല്‍ എസ് ബി എസ് പ്രവര്‍ത്തനം സാധാരണനിലയില്‍ തുടരും.