സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് കാണികളുടെ എണ്ണം കുറച്ചു; ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും

സിഡ്നിയിലെ കൊറോണ വ്യാപനം കണക്കിലെടുത്ത് സിഡ്നി ക്രിക്കറ്റ് ടെസ്റ്റ് വേദിയിൽ കാണികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഓരോ ദിവസവും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആകെ ശേഷിയുടെ 25 ശതമാനം പേർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ.

Australian players congratulate India as India win the match during day four of the second Test Match between Australia and India at The MCG, Melbourne

Australian players congratulate India as India win the match during day four of the second Test Match between Australia and India at The MCG, Melbourne Source: AAP

Highlights

  • SCG യുടെ ആകെ ശേഷിയുടെ 25 ശതമാനം പേർക്ക് മാത്രമേ പ്രവേശനം നൽകു
  • ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകും
  • ടിക്കറ്റ് വില്പന വീണ്ടും നടത്തും

സംസ്ഥാനത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

കാണികളില്ലാതെ ടെസ്റ്റ് മത്സരം നടത്തണമെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളോടെ മത്സരം നടത്താൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് ആക്‌ടിംഗ്‌ NSW പ്രീമിയർ ജോൺ ബാറിലാരോ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴ്ച മുതൽ നടക്കുന്ന ടെസ്റ്റ് കാണാൻ എത്തുന്നവരുടെ എണ്ണം ഗ്രൗണ്ടിന്റെ ആകെ ശേഷിയുടെ 25 ശതമാനമാക്കി കുറച്ചുകൊണ്ട് ടെസ്റ്റ് മത്സരവുമായി മുൻപോട്ട് പോകാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്.

മത്സരം നടക്കുന്ന ഓരോ ദിവസവും നേരത്തെ നിശ്ചയിച്ചതിലും പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

അതായത് 48,000 പേർക്കാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരിക്കാവുന്നത്. 24,000 പേരെ വരെ കയറ്റാനായിരുന്നു പദ്ധതി. എന്നാൽ ഇത് 12,000 ആക്കി വീണ്ടും കുറച്ചിരിക്കുകയാണിപ്പോൾ. 


എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 


കാണികളുടെ എണ്ണം കുറച്ചതിനാൽ വീണ്ടും ടിക്കറ്റ് വില്പന നടത്താൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. 

നേരത്തെ ടിക്കറ്റ് വാങ്ങിയവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും ടിക്കറ്റുകൾ വീണ്ടും ചൊവ്വാഴ്ച വില്പനയ്ക്ക് വയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

തുടർന്ന് ബാക്കിയുള്ള  ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.

കളിക്കാരുടെയും, ജീവനക്കാരുടെയും, അധികൃതരുടെയും, ക്രിക്കറ്റ് പ്രേമികളുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് കാണികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ററിം ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്‌ലി പറഞ്ഞു.

ഗ്രൗണ്ടിലേക്ക് എത്തുന്നവർ മാസ്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന്

വെന്യൂസ് NSW CEO കെറി മാതർ പറഞ്ഞു.

ജനുവരി ഏഴു മുതൽ 11 വരെയാണ് സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം. 

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.

 


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now